സുരേഷ് ഗോപിക്കു പിന്തുണ നല്‍കിയതിന് പ്രിയാ വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം – UKMALAYALEE

സുരേഷ് ഗോപിക്കു പിന്തുണ നല്‍കിയതിന് പ്രിയാ വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം

Saturday 20 April 2019 3:33 AM UTC

THRISSUR April 20: ബിജു മേനോനു പിന്നാലെ നടി പ്രിയാ വാര്യര്‍ക്ക് നേരെയും സൈബര്‍ ആക്രമണം. തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് പിന്തുണനല്‍കിയതിനെ തുടര്‍ന്നാണ് ആളുകള്‍ പ്രീയയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രതിഷേധമറിയിച്ചത്.

“വർഗ്ഗീയത അത് കേരളം വെച്ച് പൊറുപ്പിക്കില്ല. അതിനു നീയല്ല ഷിറ്റ് ഗോപിയും മേനോനും വിചാരിച്ചാലും, ജസ്റ്റ് റിമമ്പർ ദാറ്റ്, സംഘിയാണോ, അറിയാൻ വൈകി’’ എന്നിങ്ങനെയാണ് കമന്റുകൾ.

കഴിഞ്ഞ ദിവസം തൃശൂര്‍ ലുലു ഇന്റെര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ‘സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയിയിലാണ് ബിജു മേനോനും പ്രിയ വാര്യറും അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്.

ഒപ്പം ടി.എന്‍.സുന്ദര്‍ മേനോന്‍, ജി.സുരേഷ്‌കുമാര്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, സന്തോഷ് എന്നിവരും പങ്കെടുത്തിരുന്നു.

നേരത്തെ ബിജു മേനോനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോന്‍ പറഞ്ഞിരുന്ന്.

CLICK TO FOLLOW UKMALAYALEE.COM