സി.പി.എം. തിരുത്തല്‍ തുടങ്ങി, വിശ്വാസിസമൂഹത്തെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ വിട്ടു – UKMALAYALEE

സി.പി.എം. തിരുത്തല്‍ തുടങ്ങി, വിശ്വാസിസമൂഹത്തെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ വിട്ടു

Saturday 24 August 2019 6:06 AM UTC

കണ്ണൂര്‍ Aug 24: തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍നിന്നു പാഠം പഠിച്ച് ”വിശ്വാസം” സംരക്ഷിക്കാന്‍ തീരുമാനിച്ച സി.പി.എമ്മിന്റെ ആദ്യതിരുത്തല്‍പ്രക്രിയ കണ്ണൂരില്‍നിന്ന്.

ശ്രീകൃഷ്ണജയന്തിക്കു ബദല്‍ ഘോഷയാത്ര വേണ്ടെന്നുവച്ചതോടെ തിരിച്ചടിയേറ്റതു പി. ജയരാജന്റെ കണ്ണൂര്‍ െശെലിക്ക്. പാര്‍ട്ടി പറയും മുമ്പേ സ്വയം െശെലീമാറ്റം സ്വീകരിച്ച്, പി. ജയരാജന്‍ മുഴുവന്‍സമയ സാന്ത്വനപരിചരണത്തില്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തശേഷം ആന്തൂര്‍, സി.ഒ.ടി. നസീര്‍ വിവാദം തുടങ്ങി, ഇടപെട്ട വിഷയങ്ങളിലെല്ലാം ജയരാജനു തിരിച്ചടിയേറ്റിരുന്നു. നിലവില്‍ പാര്‍ട്ടി ചുമതലകളില്ലാത്തതിനാല്‍ സ്വപ്‌നപദ്ധതിയായ ഐ.ആര്‍.പി.സിയില്‍ മാത്രമാണു ശ്രദ്ധ.

രാഷ്ട്രീയവിഷയങ്ങളില്‍ തത്സമയം പ്രതികരിച്ചിരുന്ന പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ സമീപകാലത്തു സാന്ത്വനപരിചരണം മാത്രമാണുള്ളത്.

കുട്ടികളെ ആകര്‍ഷിച്ചും വിശ്വാസികളെ വഴിതെറ്റിച്ചും വര്‍ഗീയത വളര്‍ത്തുന്നുവെന്നാരോപിച്ചാണു ബാലഗോകുലം ജന്മാഷ്ടമി ശോഭായാത്രയ്ക്കു ബദലായി പി. ജയരാജന്റെ നേതൃത്വത്തില്‍ സാംസ്‌കാരികഘോഷയാത്ര സംഘടിപ്പിച്ചത്.

ഈ നീക്കത്തോടെ ശോഭായാത്രകള്‍ ആര്‍.എസ്.എസ്. പരിപാടിയായി ഒതുക്കാന്‍ സാധിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് തകര്‍ന്ന സാഹചര്യത്തില്‍, ഇടതുപക്ഷമാണു ബദലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണു തെറ്റുതിരുത്തല്‍രേഖ നിര്‍ദേശിക്കുന്നത്.

എന്നാല്‍, വിശ്വാസവിഷയങ്ങളില്‍ തിരിച്ചടി നേരിട്ടത് ഉള്‍ക്കൊണ്ട്, ശ്രീകൃഷ്ണജയന്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഘപരിവാറിനോട് ഏറ്റുമുട്ടാന്‍ മടിക്കുകയാണു പാര്‍ട്ടി.

കീഴ്ഘടകങ്ങള്‍ക്കു മുന്‍കൂട്ടി അറിയിപ്പുപോലും നല്‍കാതെ ശ്രീകൃഷ്ണജയന്തി സാംസ്‌കാരികഘോഷയാത്ര വേണ്ടെന്നുവച്ചതില്‍ പി. ജയരാജനും മൗനം പാലിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഘോഷയാത്രാ ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്തി മുന്നില്‍നിന്നതു ജയരാജനായിരുന്നു.

തെറ്റുതിരുത്തല്‍രേഖയില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടതു കണ്ണൂര്‍ െശെലിയായിരുന്നു. പാര്‍ട്ടി കോട്ടകളായ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പരാജയകാരണമായും കണ്ണൂര്‍ െശെലി വിമര്‍ശിക്കപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം നടത്തിയ ഗൃഹസമ്പര്‍ക്കപരിപാടിയിലും അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ”കണ്ണൂര്‍ മോഡല്‍” എല്ലായിടത്തും നടപ്പാക്കാന്‍ തുടങ്ങിയെന്നായിരുന്നു പ്രധാന ആക്ഷേപം.

വ്യക്ത്യാരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്നു െസെബര്‍ ഗ്രൂപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയശേഷമാണു പി. ജയരാജന്‍ സാന്ത്വനപരിചരണത്തിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇതു ജയരാജന്‍ ‘ഫാന്‍സി’ന് ഇടയിലും ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാനനേതൃത്വത്തിന് അനഭിമതനായ അദ്ദേഹത്തിന്, സംസ്ഥാനസമിതിയംഗം എന്ന നിലയില്‍ മാത്രം പാര്‍ട്ടിയില്‍ സജീവമാകാന്‍ പരിമിതിയുണ്ട്.

അടുത്തിടെയായി പാര്‍ട്ടി വേദികളില്‍ എം.വി. ജയരാജന്റെയും ഇ.പി. ജയരാജന്റെയും നിരന്തരസാന്നിധ്യവും പി. ജയരാജന്റെ അസാന്നിധ്യവും ശ്രദ്ധേയമാണ്.

നേരത്തേ, സംഘപരിവാര്‍ കടന്നുകയറ്റം നേരിടാന്‍ ക്ഷേത്രസമിതി ഭാരവാഹികളെ സംഘടിപ്പിച്ച് വിശ്വാസിസമൂഹത്തിന്റെ പിന്തുണ നേടാന്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം. നീക്കം നടത്തിയിരുന്നു.

മതതീവ്രവാദശക്തികളില്‍നിന്നു ക്ഷേത്രങ്ങളെ വിശ്വാസികള്‍ക്കായി മോചിപ്പിക്കുക എന്ന വാദമുയര്‍ത്തിയാണു ക്ഷേത്രം ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തതും സംഘടന രൂപീകരിച്ചതും.

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിനു സി.പി.എം. ശക്തികേന്ദ്രങ്ങളിലെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ളതുമായ ക്ഷേത്രങ്ങള്‍ വിട്ടുനല്‍കരുതെന്നതടക്കമുള്ള തീരുമാനമാണ് ആദ്യ കണ്‍വന്‍ഷനില്‍ത്തന്നെ െകെക്കൊണ്ടത്.

എന്നാല്‍, അതിനു പിന്നാലെ ശബരിമല വിഷയവും സര്‍ക്കാര്‍ നടപടികളും വിശ്വാസികളെ പാര്‍ട്ടിക്ക് എതിരാക്കി. പുതിയ സാഹചര്യത്തില്‍, കടുത്ത തീരുമാനങ്ങളിലൂടെ വിശ്വാസിസമൂഹത്തെ പ്രകോപിപ്പിക്കുന്ന എല്ലാ നീക്കങ്ങളില്‍നിന്നും സി.പി.എം. വിട്ടു നില്‍ക്കുമെന്നാണു ജന്മാഷ്ടമി ഘോഷയാത്ര ഒഴിവാക്കിയതിലൂടെ വ്യക്തമാകുന്നത്.

CLICK TO FOLLOW UKMALAYALEE.COM