സി.പി.എം. ഉന്നതര്‍ക്കു റിസോര്‍ട്ട്‌: റവന്യൂമന്ത്രി വാഗമണിലേക്ക്‌ – UKMALAYALEE

സി.പി.എം. ഉന്നതര്‍ക്കു റിസോര്‍ട്ട്‌: റവന്യൂമന്ത്രി വാഗമണിലേക്ക്‌

Thursday 14 November 2019 6:38 AM UTC

തിരുവനന്തപുരം Nov 14 : വാഗമണില്‍ റിസോര്‍ട്ടുകള്‍ സ്വന്തമാക്കാന്‍ സി.പി.എം. മന്ത്രിയേയും പാര്‍ട്ടിയിലെ ഉന്നതനെയും സഹായിച്ചതു രണ്ട്‌ റവന്യൂ ഉദ്യോഗസ്‌ഥര്‍.

നേതാക്കളുടെ അനധികൃത ഭൂമിയിടപാട്‌ മംഗളം പുറത്തുകൊണ്ടുവന്നതോടെ റവന്യൂമന്ത്രിഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ വാഗമണ്‍ സന്ദര്‍ശിക്കുമെന്നു  സൂചന.

ഇടതുപക്ഷസംഘടനയുടെ സജീവപ്രവര്‍ത്തകരായ റവന്യൂ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണു സി.പി.എം.

പ്രാദേശികനേതാവ്‌ ഇടനിലനിന്ന്‌, നേതാക്കള്‍ക്കായി സ്‌ഥലമിടപാട്‌ നടത്തിയത്‌. വര്‍ഷങ്ങളായി വാഗമണില്‍ ജോലിചെയ്യുന്ന ഇവര്‍ക്കു സ്‌ഥലംമാറ്റമുണ്ടായിട്ടും നേതാക്കള്‍ ഇടപെട്ട്‌ തടഞ്ഞു.

നേതാക്കളുടെ സഹായത്തോടെ പൂഞ്ഞാര്‍ കങ്കാണിക്കുഴിയില്‍ ഇടനിലക്കാരനും ഏക്കറുകള്‍ സ്വന്തമാക്കി. തവളപ്പാറയില്‍ ഉള്‍പ്പടെ അനധികൃത പാറമടകള്‍ക്ക്‌ അനുമതി നല്‍കിയതും ദുരൂഹമാണ്‌.

വാഗമണ്‍ തലയങ്കനത്താണു സി.പി.എം. നേതാക്കള്‍ ബന്ധുക്കളുടെ പേരില്‍ റിസോര്‍ട്ടുകള്‍ സ്വന്തമാക്കിയത്‌.

ഇവ കൈയേറ്റഭൂമിയിലാണെന്നും സൂചനയുണ്ട്‌.

ഇടനിലക്കാരനായ പ്രാദേശികനേതാവിനെ താക്കീതുചെയ്‌ത വില്ലേജ്‌ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റിയതു വിവാദമായിരുന്നു. വാഗമണിലെ മൊട്ടക്കുന്ന്‌ കുമളി സ്വദേശിയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യാനെത്തിയപ്പോളായിരുന്നു ഉദ്യോഗസ്‌ഥന്റെ താക്കീത്‌.

മുമ്പ്‌ റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടക്കാരനായിരുന്ന ഇടനിലക്കാരന്‍ പിന്നീടു സി.പി.എം. പ്രാദേശികനേതാവായി.

കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും വാഗമണില്‍ ഭൂമിയുള്ളതിനാല്‍ ക്രമക്കേട്‌ പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷവും തയാറല്ല.

സി.പി.ഐ. യുവജനസംഘടനയായ എ.ഐ.എസ്‌.എഫ്‌. വാഗമണിലെ ഭൂമിയിടപാടുകളെക്കുറിച്ചു നിരവധി പരാതികള്‍ നല്‍കുകയും പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM