സി.എ.എ വിരുദ്ധ സമരത്തില്‍ തീവ്രസംഘടനകള്‍ നുഴഞ്ഞുകയറി; മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി – UKMALAYALEE

സി.എ.എ വിരുദ്ധ സമരത്തില്‍ തീവ്രസംഘടനകള്‍ നുഴഞ്ഞുകയറി; മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി

Friday 7 February 2020 6:00 AM UTC

ന്യൂഡല്‍ഹി Feb 7: സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയില്‍ തുടരണോ എന്നും പ്രധാനമന്ത്രി ചോദിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെ.കെ രാഗേഷ് എം.പി പ്രതിഷേധിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം കാണിക്കുന്നത് എസ്.ഡി.പി.ഐ ആണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.

മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ഈ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ ആയുധമാക്കിയിരിക്കുന്നത്.

പൗരത്വ നിയമ ദേഭഗതിയുടെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോയെന്ന് മോഡി ചോദിച്ചു. പ്രതിഷേധ പരിപാടിയില്‍ ഇങ്ങനെ ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ.

പൗരത്വ നിയമത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വഴികള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നടന്ന നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറുകയായിരുന്നു പ്രധാനമന്ത്രി.

CLICK TO FOLLOW UKMALAYALEE.COM