സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി കടുപ്പിച്ച് സഭ – UKMALAYALEE

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി കടുപ്പിച്ച് സഭ

Thursday 24 January 2019 4:34 AM UTC

കൊച്ചി Jan 24: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി കടുപ്പിച്ച് സഭ. ഫെബ്രുവരി ആറിന് മുന്‍പ് വിശദീകരണം നല്‍കണമെന്ന് സിസ്റ്റര്‍ക്ക് സഭയുടെ കത്ത്. ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും താക്കീത് നല്‍കുന്നുണ്ട്.

നേരത്തെ ആരോപിച്ചതില്‍ നിന്നും കൂടുതലായി മറ്റ് ആരോപണങ്ങളും സിസ്റ്റര്‍ക്കെതിരെ സഭ ഉന്നയിച്ചിട്ടുണ്ട്. സഭാ വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തു. മാധ്യമങ്ങളില്‍ സംസാരിച്ചതും തെറ്റെന്ന് വിലയിരുത്തല്‍.

സിസ്റ്റര്‍ക്കെതിരെ നടപടിയുണ്ടായാല്‍ രംഗത്തിറങ്ങാമെന്നാണ് വിശ്വാസികളുടെ നിലപാട്. സഭയെ കുറ്റപ്പെടുത്തിയ വാചകം അവര്‍ കാണിച്ചാല്‍ മാത്രം പിന്‍മാറും. മറുപടി നല്‍കാന്‍ തയ്യാറാണെന്നും സിസ്റ്റര്‍ പ്രതികരിച്ചു.

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെയുള്ള നടപടികള്‍ ആരോപണങ്ങള്‍ ഇവയെല്ലാം

1. സുപീരിയര്‍ ജനറല്‍ എന്ന നിലയില്‍ തന്റെ ഉത്തരവ് അനുസരിച്ചില്ല എന്നെ വന്ന കാണാന്‍ തയ്യാറായില്ല

2. അച്ചടക നടപടിയായ സ്ഥലമാറ്റ ഉത്തരവ് അനുസരിച്ചില്ല അത് കടുത്ത അച്ചടക്ക ലംഘനമായി കണക്കാക്കപ്പെടുന്നു.

3. അനുവാദം കൂടാതെ ഡ്രൈവിങ്ങ് പഠിക്കുകയും ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്തു. ഇതിന് പുറമെ വലിയ വില നല്‍കി കാര്‍ വാങ്ങിയതും തെറ്റാണ്.

4. 2017 ഡിസംബറില്‍ ലഭിച്ച ശമ്പളം സഭയ്ക്ക് നല്‍കിയില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

5. സഭയുടെ അനുവാദമില്ലാതെ സ്‌നേഹമഴയില്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

6. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി അനുമതികൂടാതെ അധിക തുക ചിലവഴിച്ചു. അതിനായി അനുമതി കൂടാതെ 50,000 രൂപ ചെലവിട്ടു,

7. ഹൈക്കോടതിക്കു മുന്നിലെ സമരത്തില്‍ പങ്കെടുത്തു, മംഗളം ദിനപത്രമടക്കം ചില പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതിയും ടിവി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും ഫെയ്സ്ബുക്കിലെഴുതിയും കത്തോലിക്കാ സഭാ നേതൃത്വത്തെ ഇടിച്ചുതാഴ്ത്തുന്ന വ്യാജ ആരോപണങ്ങളുന്നയിച്ചു എന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

8. സഭയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവമാധ്യമങ്ങളിലും ടിവി ചാനലുകളിലും പ്രത്യക്ഷപ്പെട്ടു.

9. അനുമതി കൂടാതെ വൈകുന്നേരങ്ങള്‍ താമസിച്ച് പുറത്തുപോകുകയും വൈകി തിരികെവരികയും ചെയ്യുന്നു. ഇത് എഫ്‌സിസിയുടെ അച്ചടക്കത്തിന്റെ ലംഘനമാണെന്നും

10. കന്യാസ്ത്രി സമൂഹ പ്രാര്‍ത്ഥനയിലും, ഒന്നിച്ചുള്ള ഭക്ഷണത്തിനും കുര്‍ബാനയിലും പങ്കെടുക്കുന്നില്ലെന്നും എഫ്‌സിസിയുടെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നു

11. അനുമതി കൂടാതെ സഭാവസ്ത്രത്തോട് അനാദരവ് കാണിച്ചു.

12. സഭയുടെ അനുമതി ലംഘിച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകയെ ഒരു രാത്രി തന്റെ മുറിയില്‍ പാര്‍പ്പിച്ചു.

13. ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രിമാര്‍ക്കൊപ്പം സമരം നടത്തി.

CLICK TO FOLLOW UKMALAYALEE.COM