‘സില്‍ക്ക് സ്മിത തന്നെയോ ഇത്?’; സോഷ്യല്‍മീഡിയയില്‍ വൈറലായി പെണ്‍കുട്ടി (VIDEO) – UKMALAYALEE

‘സില്‍ക്ക് സ്മിത തന്നെയോ ഇത്?’; സോഷ്യല്‍മീഡിയയില്‍ വൈറലായി പെണ്‍കുട്ടി (VIDEO)

Monday 14 October 2019 5:38 AM UTC

1980-90 കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് സില്‍ക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ സ്മിത അഭിനയിച്ചു.

തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരടക്കമുള്ള നടന്മാര്‍ക്കൊപ്പവും താരം വേഷമിട്ടിട്ടുണ്ട്. തന്റെ 36-ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ സില്‍ക് സ്മിതയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്‌നായി തിരഞ്ഞെടുത്തത്. വിഡിയയിലെ പെണ്‍കുട്ടിയെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ എന്നാണ് വിഡിയോയുടെ കമന്റുകള്‍.

വിഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജനിച്ചതാണോയെന്നും ചോദിക്കുന്നുണ്ട്.

തമിഴില്‍ വിനു ചക്രവര്‍ത്തിയുടെ ‘വണ്ടിചക്ര’ എന്ന ചിത്രത്തിലൂടെയണ് സില്‍ക്ക് സ്മിത അഭിനയ രംഗത്തെത്തുന്നത്. 1970 ല്‍ ഇണയേത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.

1996ല്‍ ചെന്നൈയിലെ തന്റെ വീട്ടില്‍ വച്ച് സ്മിത ആത്മഹത്യ ചെയ്തു.

CLICK TO FOLLOW UKMALAYALEE.COM