സാബു എം ജേക്കബിന്റെ ട്വന്റി ട്വന്റിയില്‍ കൂട്ട രാജി, നിരവധി പേർ സിപിഎമ്മിലേക്ക് – UKMALAYALEE

സാബു എം ജേക്കബിന്റെ ട്വന്റി ട്വന്റിയില്‍ കൂട്ട രാജി, നിരവധി പേർ സിപിഎമ്മിലേക്ക്

Friday 30 July 2021 9:06 PM UTC

കൊച്ചി July 30: കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി. ട്വന്റി ട്വന്റിയുടെ ഭാഗമായ നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേരും.

ആഗസ്റ്റ് ഒന്നാം തിയ്യതി നെല്ലാട് നടക്കുന്ന ചടങ്ങില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ട്വന്റി ട്വന്റി അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.

സുഭാഷ് ടിഡി തോപ്പില്‍, പത്രോസ് എംഎം മേപ്രത്ത്, പികെ ജോയി പാറയില്‍, ബേസില്‍ പൗലോസ് ചാലില്‍, കെകെ രാജു, പ്രസീത് കെഎസ്, സാജു ഒഎ, കരുണാകരന്‍ സികെ, അഖില്‍ സാജു, വര്‍ഗീസ് പിജെ, കുഞ്ഞുമോന്‍ എംകെ, ഡിജി വിഡി, കെജെ ബേബി, സിപി ബേബി, ശങ്കുണ്ണി ഗോപാലന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വനിതാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സിപിഎമ്മില്‍ ചേരുന്നതായി നേതാക്കള്‍ അറിയിച്ചു.

കേരളത്തെ സാബു എം ജേക്കബ് നിരന്തരം അപമാനിക്കുകയാണ് എന്നും കേരള സര്‍ക്കാരിന് എതിരെ തുടര്‍ച്ചയായി നുണ പ്രചാരണം നടത്തുകയാണ് എന്നും നേതാക്കള്‍ ആരോപിക്കുന്നു. ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ രാജി വെച്ച് സിപിഎമ്മില്‍ ചേരുന്നത് എന്നും ഇവര്‍ പറയുന്നു. ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ ഭരണം പിടിച്ചത് എന്നും എന്നാല്‍ ജനവിരുദ്ധവും വഞ്ചനാപരവുമായ നയങ്ങളാണ് സ്വീകരിക്കുന്നത് എന്നും ഇവര്‍ ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM