സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം: എം. ശിവശങ്കറിന് സസ്‌പെന്‍ഷന്‍ – UKMALAYALEE

സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം: എം. ശിവശങ്കറിന് സസ്‌പെന്‍ഷന്‍

Friday 17 July 2020 2:06 AM UTC

തിരുവനന്തപുരം July 17: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ശിവശങ്കറിനെതിരെ വകുപ്പുതല നടപടിയാണ് ഉണ്ടായിരിക്കുന്നത്. വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എം ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചത്.

CLICK TO FOLLOW UKMALAYALEE.COM