സരിത എസ്. നായര്‍ വയനാട് മണ്ഡലത്തിലും നാമനിര്‍ദ്ദേശ പത്രിക നല്‍കി – UKMALAYALEE

സരിത എസ്. നായര്‍ വയനാട് മണ്ഡലത്തിലും നാമനിര്‍ദ്ദേശ പത്രിക നല്‍കി

Friday 5 April 2019 3:51 AM UTC

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത എസ്. നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയ്കുമാറിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. രണ്ട് മണ്ഡലങ്ങളിലാണ് സരിത മത്സരിക്കുന്നത്.

നേരത്തെ എറണാകുളം മണ്ഡലത്തില്‍ സരിത പത്രിക നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വയനാട്ടിലും മത്സരിക്കുന്നത്.

സോളാര്‍ വിവാദത്തില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ അയച്ചിട്ടും നടപടി ഉണ്ടാകത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടിലെ മത്സരം.

CLICK TO FOLLOW UKMALAYALEE.COM