സമ്പര്‍ക്കം കുറയ്ക്കാന്‍ പറഞ്ഞെങ്കിലൂം ആരും ചെവിക്കൊണ്ടില്ല ; അപേക്ഷയുമായി ഇറ്റലിക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ – UKMALAYALEE

സമ്പര്‍ക്കം കുറയ്ക്കാന്‍ പറഞ്ഞെങ്കിലൂം ആരും ചെവിക്കൊണ്ടില്ല ; അപേക്ഷയുമായി ഇറ്റലിക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍

Friday 20 March 2020 2:09 AM UTC

ITALY March 20: ‘‘കൊറോണയെ ഗൗരവമായിട്ട് എടുക്കേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് ചെവി കൊടുക്കാതിരിക്കു. നിങ്ങള്‍ തന്നെ നിങ്ങളെ സംരക്ഷിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.’’ ഇറ്റാലിയന്‍ മാതാവായ ലിന്‍ഡാ മരേസ്‌ക്ക കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചതാണ്.

കൊറോണ വൈറസിന്റെ ഏറ്റവും ദുരന്തമുഖം കാണേണ്ടി വന്ന ഇറ്റലിക്കാര്‍ തങ്ങളില്‍ നിന്നും പഠിക്കാന്‍ മറ്റുള്ള രാജ്യങ്ങളോട് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ സന്ദേശങ്ങള്‍ നിറയുകയാണ്.

വൈകും മുമ്പ് തങ്ങള്‍ വരുത്തിയ തെറ്റുകളില്‍ നിന്നും പഠിക്കാന്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് പലരും. സാമൂഹ്യമായി എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

വടക്കന്‍ ഇറ്റലിയിലെ ആരോഗ്യ സംവിധാനങ്ങളെ പാടെ തകര്‍ത്ത രോഗത്തെ നിസ്സാരവല്‍ക്കരിക്കരുത് എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

”ഞങ്ങള്‍ നേരിട്ട പോലെയുള്ള പ്രതിസന്ധി നിങ്ങള്‍ ഒരിക്കലും അഭിമുഖീകരിച്ചിട്ടേ ഉണ്ടാകില്ല. അതുകൊണ്ടാണ്ട് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ 386,500 ഫോളോവേഴ്‌സുള്ള ഇറ്റാലിയന്‍ ബ്‌ളോഗര്‍ മാര്‍ക്കോ കാര്‍ട്ടാസെഗ്നാ പറയുന്നു. രോഗവുമായി ഇറ്റലി മല്ലിട്ടുകൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി.

ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ ഇറ്റലി പ്രാദേശികമായി അടച്ചുപൂട്ടന്‍ നടപടി സ്വീകരിച്ചെങ്കിലും നാട്ടുകാര്‍ നിര്‍ദേശങ്ങളെ ഗൗരവമായി എടുത്തില്ല. സാമൂഹ്യ ഇടപെടല്‍ കുറയ്ക്കന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടും പലരും റെഡ്‌സോണ് പുറത്തു കടന്നു.

ബാറുകളിലും ഡിസ്‌കോയ്ക്കും ഭക്ഷണം കഴിക്കാനും റെസ്‌റ്റോറന്റുകളിലുമെല്ലാം ആളു കൂടി. അധികൃതരുടെ മുന്നറിയിപ്പിനെ അവഗണിച്ച് ആലിംഗനവും ചുംബനവും എല്ലാം നടത്തി. മറ്റു രാജ്യങ്ങള്‍ കണ്ടതുപോലെ വെറുമൊരു സാധാരണ പനിയായി കണ്ട കൊറോണ ഇറ്റലിയില്‍ ഭീതി വിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആഴ്ചകള്‍ കടന്നും പോയി.

ഇതിനകം 2,500 പേരാണ് മരണമടഞ്ഞത്. 31,000 പേര്‍ക്ക് രോഗം ബാധിച്ചു.

യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ നേതാക്കള്‍ പോലും കൊറോണയെ ഗൗരവത്തില്‍ കണ്ടില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ബുധനാഴ്ച കുറ്റസമ്മതം നടത്തി.

അതേസമയം ഇറ്റലിയില്‍ സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് തോന്നുന്നതായി ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര സേവനം നടത്തുന്ന ഇറ്റലിക്കാരന്‍ ഡേവിഡ് ജിയോവിനാസോയുടെ കമന്റിനോട് ഏറെ നാട്ടുകാര്‍ പ്രതികരിച്ചിട്ടുണ്ട്. ഇവരില്‍ പലരും യുകെയില്‍ നിന്നും യുഎസില്‍ നിന്നും നാട്ടില്‍ വന്നവരാണ്.

തങ്ങളുടെ പരാജയത്തില്‍ നിന്നും പഠിക്കണമെന്ന് ഇറ്റാലിയന്‍ ആരോഗ്യ വിദഗ്ദ്ധന്‍ നിനോ കാര്‍ട്ടാ ബെലോറ്റയും പറയുന്നു. ഇറ്റലിയിലെ സ്ഥിതി ഗൗരവമായതോടെയാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിനെതിരേ കരുതല്‍ നടപടിയെടുത്തു തുടങ്ങിയത്.

ഫ്രാന്‍സും സ്‌പെയിനും അടുത്തിടെയാണ് അടച്ചുപൂട്ടല്‍ നടപടി തുടങ്ങിയത്. ജര്‍മ്മനിയും ബല്‍ജിയവും നാട്ടുകാരോട് വീടിനുള്ളില്‍ തന്നെയിരിക്കാന്‍ നിര്‍ദേശിച്ചു. അതേസമയം ബ്രിട്ടനും അമേരിക്കയും പോലും വൈകി കരുതല്‍ നടപടികള്‍ തുടങ്ങിയതില്‍ ജനങ്ങളില്‍ നിന്നും വിമര്‍ശനം നേരിടുകയാണ്.

CLICK TO FOLLOW UKMALAYALEE.COM