സമീക്ഷ യു കെ യുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഷെഫീല്‍ഡ് ബ്രാഞ്ചിൽ മികച്ച തുടക്കം – UKMALAYALEE
foto

സമീക്ഷ യു കെ യുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഷെഫീല്‍ഡ് ബ്രാഞ്ചിൽ മികച്ച തുടക്കം

Wednesday 16 March 2022 10:36 PM UTC

ഉണ്ണികൃഷ്ണൻ ബാലൻ

ഷെഫീല്‍ഡ് March 17: പുരോഗമന ആശയ ഗതികൾ ഉൾക്കൊള്ളുന്ന എല്ലാവരെയും ഒരേ കുടകീഴിൽ അണിനിരത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ സമീക്ഷ യു കെ യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ഷെഫീല്‍ഡ് ബ്രാഞ്ചിൽ മികച്ച തുടക്കം.മാര്‍ച്ച് 13 ഞാറാഴ്ചയാണ് ഷെഫീൽഡ് ബ്രാഞ്ചിന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടന്നത് .

ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് സെന്റ് പാട്രിക് കാത്തോലിക് വോളണ്ടറി അക്കാഡമിയില്‍ വെച്ച് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയനില്‍ ബ്രാഞ്ച് മെമ്പര്‍മാർക്കൊപ്പം പുരോഗമന ആശയങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന നിരവധിപേർ പങ്കെടുത്തു .

ബ്രാഞ്ച് പ്രസിഡന്റ് സ. അരുൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് ബ്രാഞ്ച് സെക്രട്ടറി സ. ഷാജു ബേബി സംസാരിച്ചു. നാഷണല്‍ സെക്രട്ടറി സ .ദിനേശ് വെള്ളാപ്പള്ളിയാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്…… സമീക്ഷ യുകെ കഴിഞ്ഞകാലങ്ങളിൽ നടത്തിയ ഒട്ടനവധി പ്രവർത്തങ്ങളെക്കുറിച്ചു നാഷണല്‍ സെക്രട്ടറി പുതിയ അംഗങ്ങൾക്കായി വിശദീകരിച്ചു. കൂടാതെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം സ. ജോഷി ഇറക്കത്തില്‍ ചടങ്ങിൽ ആശംസകള്‍ അര്‍പ്പിച്ചു.

അതോടൊപ്പം സ. ജൂലി ജോഷി സ്ത്രീ സമീക്ഷയുടെ പ്രവർത്തനങ്ങളെകുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. ഇത് ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥിനികൾക്കും,വനിതകൾക്കും സ്ത്രീ സമീക്ഷയുടെ പ്രവർത്തങ്ങളിലേക്ക് കടന്നുവരാൻ പ്രചോദനമായി.

യുവതലമുറയുടെ വാഗ്ദാനമായ സഖാവ് ആര്യ ജോഷിക്ക് ആദ്യ മെമ്പർഷിപ്പ് കൈമാറികൊണ്ട് ബ്രാഞ്ചിന്റെ ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു .

നാട്ടിൽ നിന്നും മക്കൾക്കൊപ്പം കുറച്ചുകാലം ചിലവഴിക്കാൻ എത്തിയ ശ്രീ കുര്യാക്കോസ് &ശ്രീമതി വത്സമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ഏവർക്കും ആവേശം പകർന്നു. നാട്ടിൽ സിപിഎമ്മിന്റെ സജീവപ്രവർത്തകനായ അദ്ദേഹം, ഈ നാട്ടിലെ തിരക്കിട്ട ജീവിതത്തിനിടയിലും ഇടതുപക്ഷത്തിനൊപ്പം നിന്നുകൊണ്ട് ഇത്രയും പ്രവർത്തങ്ങൾ നടത്തുന്ന സമീക്ഷ പ്രവർത്തകരെ അഭിനന്ദിച്ചു. കൂടാതെ മെമ്പർഷിപ്പ്‌ ക്യാമ്പയിന് ശേഷം ഷെഫ്ഫീല്‍ഡ് ബ്രാഞ്ചിലെ കലാകാരന്മാരുടെ ഗാന സന്ധ്യയും വിവിധ കലാപരിപാടികളും നടന്നു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സഖാവ് സ്റ്റാന്‍ലി ജോസഫ് നന്ദി അർപ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM