‘സമാധാനത്തില്‍’ ഐസ്ലാന്റ് ഒന്നാം സ്ഥാനത്ത്; ഇന്ത്യയ്ക്ക് നാണക്കേട് കൂട്ടിന് പാക്കിസ്താനും!
Thursday 13 June 2019 12:14 AM UTC

ഡല്‍ഹി June 13 : സന്തോഷവും സമാധാനും ഉള്ള രാജ്യങ്ങളെ പ്രഖ്യാപിച്ച് ഗ്ലോബല്‍ പീസ് ഇന്റക്സ്. ആഭ്യന്തരമായോ രാജ്യാന്തരമായോ ഒരു രീതിയിലുമുള്ള സംഘര്‍ഷം ഇല്ലാത്ത രാജ്യങ്ങളെയാണ് സമാധാന രാജ്യങ്ങളായി ഗ്ലോബല്‍ പീസ് ഇന്റക്സ് കണക്കാക്കുന്നത്.
ഇക്കുറി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നിറവില്‍ നില്ക്കുന്ന രാജ്യം ഐസ്ലന്റാണ്. എന്നാല്‍ ഇന്ത്യക്ക് ഈ കാര്യത്തില്‍ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്. 160 രാജ്യങ്ങള്‍ ഉള്ളിടത്ത് ഇന്ത്യ 141-ാം സ്ഥാനത്താണ്.
സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ര്ട കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയില്‍ പ്രധാനമായും നോക്കുന്നത്. കൂടാതെ ഇത്തവണ കാലാവസ്ഥ വ്യതിയാനങ്ങളുമായും ബന്ധപ്പെട്ട സൂചികകള്‍ കൂടി കണക്കിലെടുത്താണ് പട്ടിക തയ്യാറിക്കയത്.
എല്ലാത്തിലും മികച്ചതായി വന്നത് എക്കാലത്തെയും പോലെ ഐസ്ലാന്റ് തന്നെ. 2008 മുതല്‍ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്ലന്റിന് തന്നെയാണ്.
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യം അഫ്ഗാനിസ്ഥനാണ്. 160-ാംസ്ഥാനത്താണ് അഫ്ഗാനിസ്ഥാന്. കഴിഞ്ഞ വര്‍ഷം ഒരു സ്ഥാനം മെച്ചപ്പെട്ടെങ്കിലും ഈ കുറി വീണ്ടും പിന്നിലേക്ക് പോകുകയായിരുന്നു അഫ്ഗാന്.
കഴിഞ്ഞ വര്‍ഷം പിന്നിലായിരുന്നു സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തി. സൗത്ത് സുഡാന്, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനക്കാര്‍.
2016 ല്‍ ഇന്ത്യ 141-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2017 ല്‍ ഇന്ത്യ 137-ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെട്ടു.
ദക്ഷിണേന്ത്യയില്‍ ഭൂട്ടാന് ആണ് ഏറ്റവും സമാധാനം നിറഞ്ഞ രാജ്യം. ശ്രീലങ്ക 72ാം സ്ഥാനത്തും നേപ്പാള്‍ 76ാം സ്ഥാനത്തുമാണ് ഉള്ളത്. ബം ഗ്ലാദേശ് 101ാം സ്ഥാനത്താണ് ഉള്ളത്.
അതേസമയം ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായ പാകിസ്ഥാന് 153ാം സ്ഥാനത്താണ് ഉള്ളത്. അതുകൊണ്ട് ഇന്ത്യക്ക് സമാധാനിക്കാം.
CLICK TO FOLLOW UKMALAYALEE.COM