സഞ്ജു വീണ്ടും ടി20 ടീമില്‍ ; ബുമ്ര, ധവാന്‍ തിരിച്ചെത്തി : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു – UKMALAYALEE

സഞ്ജു വീണ്ടും ടി20 ടീമില്‍ ; ബുമ്ര, ധവാന്‍ തിരിച്ചെത്തി : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Tuesday 24 December 2019 4:37 AM UTC

മുംബൈ Dec 24 : പുതു വര്‍ഷത്തില്‍ ഇന്ത്യന്‍ ആദ്യ മത്സരം ശ്രീലങ്കയ്‌ക്കെതിരെയാണ്. ജനുവരി അഞ്ചിന് ഗുവാഹത്തിയില്‍ വെച്ചാണ് ആദ്യ മത്സരം. പരിക്കിനേ തുടര്‍ന്ന് വിട്ട് നിന്ന ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ ടി20 ടീമില്‍ തിരികെ എത്തി.

തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്ന ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും, ഷമിക്കും ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ വിശ്രമം നല്‍കി. പരിക്കില്‍ നിന്ന് മോചിതനായി ശിഖര്‍ ധവാനും ടീമില്‍ തിരികെ എത്തി.

ഇന്ത്യന്‍ ടീമില്‍ മറ്റൊരു മാറ്റം എന്തെന്നാല്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ എടുത്തു. മൂന്നാം ബാറ്റ്‌സ്മാനായിട്ടാണ് സഞ്ജു ശ്രീലങ്കക്കെതിരെ കളിക്കുന്നത്.

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും ടീമില്‍ എടുത്തിട്ടും ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ച്ചയായ ആറ് മത്സരങ്ങളിലാണ് സഞ്ജു പുറത്തിരുന്നത്.

ഇതിന് പിന്നാലെയാണ് ശ്രീലങ്കക്കെതിരെ സഞ്ജുവിനെ തിരഞ്ഞെടുത്തത്. സഞ്ജുവിനെ കൂടാതെ ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സെയ്‌നി, ശിവം ദൂബെ എന്നിവരും ടീമില്‍ ഇടം നേടി. കഴിഞ്ഞ മത്സരങ്ങളില്‍ പരിക്കേറ്റ ദീപക് ചഹര്‍, ബുവനേശ്വര്‍ കുമാര്‍ എന്നിവരെ പരിഗണിച്ചില്ല.

ടീമുകള്‍ ഇങ്ങനെ

ട്വന്റി20 പരമ്പരയ്ക്കുള്ള (ശ്രീലങ്ക) ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍

ഏകദിന പരമ്പരയ്ക്കുള്ള (ഓസ്‌ട്രേലിയ) ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര

CLICK TO FOLLOW UKMALAYALEE.COM