സച്ചിന്‍ബേബിയ്‌ക്കെതിരായ ഗൂഢാലോചന; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ നടപടി – UKMALAYALEE

സച്ചിന്‍ബേബിയ്‌ക്കെതിരായ ഗൂഢാലോചന; സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ നടപടി

Saturday 1 September 2018 2:35 AM UTC

തിരുവനന്തപുരം Sept 1 : ക്യാപ്റ്റന്‍ സച്ചിന്‍ബേബിയ്‌ക്കെതിരെ ഗൂഡാലോചന നടത്തിയ കേരളാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കെ.സി.എ രംഗത്ത്.

സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് കെ.സി.എ വിലക്കും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കിയിരിക്കുന്നത്.

അഞ്ച് താരങ്ങളെ മൂന്ന് മത്സരങ്ങളിലേയ്ക്കാണ് കെ.സി.എ വിലക്കിലിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയാണ് താരങ്ങളില്‍ നിന്നും പിഴയായി ഈടാക്കുന്നത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അടക്കണമെന്നാണ് നിര്‍ദേശം.

നായകനായ സച്ചിന്‍ ബേബിയ്‌ക്കെതിരെ സഞ്ജു ഉള്‍പ്പെടെ 13 താരങ്ങളാണ് കെ.സി.എയ്ക്ക് തുറന്ന കത്തെഴുതിയത്. ഇതിനെതിരെയാണ് നടപടി.

ഭാവിയില്‍ ഇത്തരത്തിലുള്ള അച്ചടക്ക ലംഘനങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് കെ.സി.എയുടെ വിശദീകരണം. പിഴ തുക സെപ്റ്റംബര്‍ 15 ന് മുന്‍പായി ദുരിതാശ്വാസ നിധിയിലേയ്ക്ക് അടക്കണമെന്നും കെ.സി.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM