സംസ്ഥാനത്ത് 1800 ഓളം അനധികൃത കെട്ടിടങ്ങള്‍, പൊളിച്ചേ തീരുവെന്ന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ് – UKMALAYALEE
foto

സംസ്ഥാനത്ത് 1800 ഓളം അനധികൃത കെട്ടിടങ്ങള്‍, പൊളിച്ചേ തീരുവെന്ന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്

Thursday 26 September 2019 4:12 AM UTC

തിരുവനന്തപുരം Sept 26: സംസ്ഥാനത്ത് അനധികൃതമായി നിര്‍മ്മിച്ച കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.

നിയമം ലംഘിച്ച നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ 1800 ഓളം കെട്ടിടങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ചുള്ള കെട്ടിടങ്ങളുടെ പ്രാഥമിക കണക്കുകള്‍ ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിച്ചു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്തത്.

ചട്ടം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുള്ള അനധികൃത നിര്‍മ്മാണങ്ങളുടെ വിശദമായ പട്ടിക തയാറാക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് നിറദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ അധികൃതര്‍ അംഗീകരിച്ചു കൊടുത്തിട്ടുണ്ട്.

ഈ പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ട സാഹചര്യത്തില്‍ ഇത്തരത്തില്‍ പല കെട്ടിടങ്ങളും പൊളിക്കേണ്ടി വരും.

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഇനി ഇളവ് നല്‍കാനും സാധിക്കില്ലെന്നു യോഗം വിലയിരുത്തി. തീരദേശ പരിപാലന ചട്ടത്തിലെ 50 മീറ്റര്‍ പരിധി 20 മീറ്ററാക്കി കുറച്ചെങ്കിലും കെട്ടിട നിര്‍മ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമായിരിക്കും ബാധകം.

CLICK TO FOLLOW UKMALAYALEE.COM