സംസ്ഥാനത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി; ഇന്ന് 111 പേര്‍ക്ക് കൂടി കൊവിഡ്
Saturday 6 June 2020 7:11 AM UTC

തിരുവനന്തപുരം June 6: സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായി സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം മൂന്നക്കം കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 48 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കത്തിലൂടെ പത്ത് പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക് ഇപ്രകാരം, മഹാരാഷ്ട്ര 25, തമിഴ്നാട് 10, കര്‍ണാടക 3, യു.പി, ഹരിയാന, ലക്ഷദ്വീപ് ഓരോരുത്തര് വീതവും. ഡല്‍ഹി നാല് ആന്ധ്രാപ്രദേശ് 3. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര് പാലക്കാട് ജില്ലയിലാണ്.
മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശുര് 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോട്ടയം, കാസര്‍ഗോഡ് ഒന്ന് വീതം എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് 3597 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. 1697 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 973 പേര് ചികിത്സയില്‍ കഴിയുന്നു. 177106 പേര് നിരീക്ഷണത്തിലുണ്ട്. 1545 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഇന്ന് 247 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 79074 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 74769 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്വൈവലന്സിന്റെ ഭാഗമായി 19650 സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 1849 എണ്ണം നെഗറ്റീവാണ്. 14004 സാമ്പിളുകള്‍ ആകെ ശേഖരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് മൂന്ന്, കണ്ണൂര്‍, കോഴിക്കോട് 1 വീതവും പുതിയ ഹോട്ട്സ്പോട്ടുകള്‍ നിലവില്‍ വന്നു.
ഇന്ന് 22 പേര് കൊവിഡ് മുക്തരായി. കൊവിഡ് മുക്തരായവരില്‍ തിരുവനന്തപുരം 1, ആലപ്പുഴ 4, എറണാകുളം 4, തൃശുര് 5, കോഴിക്കോട് 1, കാസര്‍ഗോഡ് 7 എന്നിങ്ങനെയാണ് രോഗം മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
CLICK TO FOLLOW UKMALAYALEE.COM