സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം; പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത് മരണശേഷം – UKMALAYALEE

സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം; പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത് മരണശേഷം

Wednesday 2 October 2019 3:48 AM UTC

തീരൂര്‍ Oct 2: കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം തിരൂര്‍ മംഗലം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്.

ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ച് ഇന്ന് ഉച്ചയ്ക്കാണ് രണ്ട് കിലോ കഞ്ചാവുമായെത്തിയ രഞ്ജിത്തിനെ പിടികൂടിയത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം.

തിരുരിലെ എക്‌സൈസ് ഓഫീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാളെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു.

എക്‌സൈസ് സ്‌ക്വാഡ് പിടികൂടി തൃശ്ശൂരിലേക്ക് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലകറക്കമുണ്ടായെന്നും പിന്നാലെ ഇയാള്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരം നനഞ്ഞിരുന്നുവെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

CLICK TO FOLLOW UKMALAYALEE.COM