ഷെയിന്‍ നിഗത്തിനെതിരായ പരാതി ചര്‍ച്ച ചെയ്യുമെന്ന് ‘അമ്മ’ – UKMALAYALEE

ഷെയിന്‍ നിഗത്തിനെതിരായ പരാതി ചര്‍ച്ച ചെയ്യുമെന്ന് ‘അമ്മ’

Friday 29 November 2019 5:39 AM UTC

കൊച്ചി Nov 29: നടന്‍ ഷെയിന്‍ നിഗമിനെതിരായ നിര്‍മാതാക്കളുടെ പരാതി ചര്‍ച്ച ചെയ്യുമെന്ന് അമ്മ സംഘടന. നിര്‍മാതാക്കളില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.

വെയില്‍, കുര്‍ബാനി എന്നീ സിനിമകളോട് ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മാതാക്കളുടെ പരാതിയില്‍ ഷെയ്ന്‍ നിഗമിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു.

നിര്‍മാതാക്കള്‍ക്കുണ്ടായ നഷ്ടം ഷെയ്ന്‍ നികത്തും വരെ ഷെയ്‌നിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM