ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറിനിന്ന് അലിയും റഷീദും – UKMALAYALEE

ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറിനിന്ന് അലിയും റഷീദും

Thursday 13 September 2018 4:30 AM UTC

ലണ്ടന്‍ Sept 13: ഇംഗ്ലണ്ട് ക്രിക്കറ്റിന് ഇത് ആഘോഷങ്ങളുടെ ദിനങ്ങളാണ്. നാല് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.

 

4-1 ന് പരമ്പര അവര്‍ സ്വന്തമാക്കുകയായിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റിലും വിജയം പിടിച്ചെടുത്താണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച അലസ്റ്റയര്‍ കുക്കിന് വിജയത്തോടെ യാത്ര ആയിക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

 

മത്സര ശേഷം ഓവലില്‍ പരമ്പരാഗത രീതിയില്‍ ഷാംപെയില്‍ പൊട്ടിച്ചായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ആഘോഷം. ഇതില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അലസ്റ്റയര്‍ കുക്ക് ആഘോഷങ്ങളുടെ ഭാഗമായി.

 

എന്നാല്‍ ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോങ്ങളില്‍ നിന്ന് വിട്ട് നിന്ന രണ്ട് താരങ്ങളുണ്ട്. ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് പരമ്പരയുടെ വിജയത്തിന്റെ ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനത്തില്‍ നിന്നു വിട്ടുന്നിന്നത്. എന്നാല്‍ ഈ താരങ്ങള്‍ ആരാധുകരുടെ മനം കവരുകയായിരുന്നു.

 

ഇസ്‌ലാം മത വിശ്വാസികളാണ് ഇവര്‍ രണ്ടുപേരും. അതുകൊണ്ടുതന്നെ ലഹരി ഉപയോഗങ്ങളില്‍ നിന്നും വിട്ടുനില്‍കുന്നവരാണിവര്‍. ഇതിനെ തുടര്‍ന്നാണ് ഇരുവരും ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്നത്.

 

ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്ന് ആഘോഷപ്രകടനത്തില്‍ പങ്കുചേരുകയും അതിനു ശേഷം ഷാംപെയിന്‍ ആഘോഷം ആരംഭിച്ചതോടെ മൈതാനത്തിന്റെ അരികിലേക്കു മാറി നില്‍കുകയും ചെയ്തു.

 

ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത്.

 

അതേസമയം ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍കുന്നതുകൊണ്ടു എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM