ഷഹലയുടെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു – UKMALAYALEE

ഷഹലയുടെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Friday 13 December 2019 6:15 AM UTC

കൊച്ചി: ക്ലാസ്‌ മുറിയില്‍ പാമ്പുകടിയേറ്റ്‌ ബത്തേരി സര്‍വജന സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ്‌ സെകട്ടറി, ആരോഗ്യ വകുപ്പ്‌ സെക്രട്ടറി എന്നിവര്‍ക്കു കോടതി നോട്ടീസയച്ചു.

കേരള ലീഗല്‍ സര്‍വീസ്‌ അതോറിറ്റി ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സി.കെ. അബ്‌ദുള്‍ റഹീം, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ കത്തുകളുടെ അടിസ്‌ഥാനത്തിലാണു കേസെടുക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടത്‌.

സ്‌കൂളുകളില്‍ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്‌തത, പ്രഥമശുശ്രൂഷാ കാര്യങ്ങളില്‍ അധ്യാപകരുടെ അവബോധക്കുറവ്‌, ആശുപത്രിയില്‍ വെന്റിലേറ്റര്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളുടെ കുറവ്‌ എന്നിവ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM