ഷറഫുദ്ദീനും ഭാവനയും ഒന്നിക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ തരംഗമാകുന്നു – UKMALAYALEE
foto

ഷറഫുദ്ദീനും ഭാവനയും ഒന്നിക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ തരംഗമാകുന്നു

Tuesday 7 February 2023 10:51 PM UTC

കോഴിക്കോട് Feb 7: ബാല്യകാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ തരംഗമാകുന്നു. പ്രണയ ദിനത്തോട് അനുബന്ധിച്ച് തിയേറിലെത്തുന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്.

കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ നടന്ന പരിപാടിയിലാണ് സിനിമയുടെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ട്രയിലര്‍ പുറത്തിറക്കിയത്. ചിത്രം പ്രണയ ദിനത്തോടടുത്ത് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് വിതരണത്തിനെത്തിക്കുക.

ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഡൂഡില്‍ മുനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM