ശ്രീനിഷുമായുള്ള ബന്ധത്തിന് സമ്മതം മൂളി അമ്മ: വെളിപ്പെടുത്തലുമായി പേളി – UKMALAYALEE

ശ്രീനിഷുമായുള്ള ബന്ധത്തിന് സമ്മതം മൂളി അമ്മ: വെളിപ്പെടുത്തലുമായി പേളി

Friday 5 October 2018 3:24 AM UTC

KOCHI Oct 5: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം ചര്‍ച്ചയായത് ശ്രീനിഷ്-പേളി ബന്ധമായിരുന്നു. ബിഗ് ബോസിലെ മത്സരാര്‍തളഥികളായ ഇരുവരും പരസ്പരം പ്രണയിക്കുന്നുവെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ആദ്യം തുറന്നു പറഞ്ഞത് പരിപാടിയുടെ അവതാരകനായ മോഹന്‍ ലാലിനോടായിരുന്നു.

ഷോയ്ക്കു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം ഉണ്ടാകില്ലെന്നും, ഷോയിലെ നിലനില്‍പ്പിനുവേണ്ടിയുള്ള ഇരുവരുടെയും നീക്കമായിരുന്നു ഇതെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രണയം ആത്മാര്‍ത്ഥമാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഒടുവിലിതാ ശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതം മൂളിയെന്ന വെളിപ്പെടുത്തല്‍ പേളി നടത്തിയിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നത്.

എന്റെ അമ്മ, എന്റെ മാലാഖ, നിങ്ങളുടെ പിന്തുണയ്ക്കും, സ്‌നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു.. അതെ, അമ്മ സമ്മതിച്ചു..

എന്നാണ് പേളി ഇന്‍സ്‌റ്;ഗാമില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM