ശ്രീകുമാറിനെതിരെ മഞ്ജു മൊഴി നല്കി; തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി
Tuesday 29 October 2019 5:05 AM UTC
തൃശൂര്‍ Oct 29 : സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജുവാര്യര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കി. പരാതിയിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന ഭീഷണി സന്ദേശങ്ങളുടെ മൊബൈല്‍ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ മഞ്ജു കൈമാറി.
ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ തന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ വരുന്നതിന് മുന്‍പ് ആ വാര്‍ത്തയിലെ ചില പരാമര്ശങ്ങളപ്പറ്റി ശ്രീകുമാര്‍ മേനോന് അയച്ച സന്ദേശങ്ങളും മഞ്ജു ക്രൈംബ്രാഞ്ചിന് നല്കി.
സോഷ്യല്‍ മീഡിയയിലൂടെ തന്നെ ശ്രീകുമാര്‍ നിരന്തരം പിന്തുടരുന്നതായും മഞ്ജു പറഞ്ഞു. ‘തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു” – ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു മൊഴി നല്കി
ഞായറാഴ്ച ഉച്ചയോടെ മഞ്ജുവിന്റെ പുള്ളിലെ വീടായ ‘മാധവ’ത്തില്‍ പൊലീസ് എത്തി മൊഴിയെടുത്ത ശേഷമാണ്, മഞ്ജു തൃശൂരില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി കൂടുതല്‍ തെളിവുകള്‍ കൈമാറിയത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മൊഴിയില്‍ മഞ്ജു ആവര്‍ത്തിച്ചു.
ഒരു മണിക്കൂറോളമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. അടുത്ത ദിവസം ശ്രീകുമാര്‍ മേനോനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2017 മുതല്‍ കരിയറിനെയും സ്ത്രീത്വത്തെയും നിരന്തരം അപമാനിക്കുന്ന തരത്തില്‍ ശ്രീകുമാര്‍ മേനോന് പെരുമാറുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായി 2013ല്‍ മഞ്ജു കരാറുണ്ടാക്കി പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവര്‍ത്തനത്തിന്റെയും മേല്‍നോട്ടവും ഈ കമ്പനിയാണ് നോക്കിയിരുന്നത്.
2017ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും മഞ്ജു പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഡി.ജി.പിക്ക് മഞ്ജു നേരിട്ടെത്തി പരാതി നല്‍കിയത്. പരാതി ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുതര കുറ്റങ്ങളാണ് പരാതിയിലുള്ളതെന്നതിനാല് പ്രത്യേക അന്വേഷണമെന്ന നിലയില്‍ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. അസി. കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് കേസ് അന്വേഷിക്കുന്നത്.
മുന്നു വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസ്.സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദേശ്യത്തോടെ സ്ത്രീയെ പിന്തുടര്ന്നു, സമൂഹ മാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിവയാണവ. ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു നല്കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്.
ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന് സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധമുണ്ട്.
ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.
CLICK TO FOLLOW UKMALAYALEE.COM