ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയിലേക്ക് – UKMALAYALEE

ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയിലേക്ക്

Monday 14 January 2019 3:17 AM UTC

തിരുവനന്തപുരം Jan 14: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയിലേക്ക്.

തന്ത്രി നടത്തിയത് അയിത്താചരണമാണ്. അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു.

തന്ത്രി ശുദ്ധിക്രിയ നടത്തിയത് സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ വിവേചനമാണ്. താന്‍ ദളിത് സ്ത്രീ ആയതിനാലാണ് തന്ത്രി ശുദ്ധിക്രിയയ്ക്ക് മുതിര്‍ന്നത്.

ഇത് ജാതി വിവേചനമാണ്. ശശികല ശബരിമലയില്‍ എത്തിയപ്പോള്‍ ശുദ്ധിക്രിയ ചെയ്തിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. ഇത് തന്ത്രിയുടെ വിവേചനം വ്യക്തമാക്കുന്നു.

തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ബിന്ദുവും കനകദുര്‍ഗയും കുട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ശബരിമല ദര്‍ശനത്തിന് പോയത്. മറ്റാരുടേയും പ്രരണയില്ല.

പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സുരക്ഷ തേടിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും ബിന്ദുവും കനകദുര്‍ഗയും പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM