ശാപമാണ് വിജയാ ഈ രക്തദാഹം; എന്നാ നിങ്ങടെ ചോരക്കൊതി തീരാ? ഷാഫി പറമ്പില്‍ എംഎല്‍എ – UKMALAYALEE

ശാപമാണ് വിജയാ ഈ രക്തദാഹം; എന്നാ നിങ്ങടെ ചോരക്കൊതി തീരാ? ഷാഫി പറമ്പില്‍ എംഎല്‍എ

Tuesday 19 February 2019 2:33 AM UTC

കാസര്‍കോട് Feb 19: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. പെരിയ കല്ലിയോട് സ്വദേശി കൃപേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ലാലുമാണ് മരിച്ചത്.

മൂന്നംഗസംഘമാണ് ഇരുവരെയും ആക്രമിച്ചത്. സംഭവത്തില്‍ രോക്ഷ പ്രതികരണവുമായി ഷാപി പറമ്പില്‍ എംഎല്‍എ.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍. എന്നാ നിങ്ങടെ ചോരക്കൊതി തീരാ ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം. എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം. എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും ?

ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം .

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ തുടങ്ങി. പരീക്ഷകളെല്ലാം മാറ്റിവെച്ചു. പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അര്‍ധരാത്രിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

ഇടതു മുന്നണിയുടെ ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശി.സംഘര്‍ഷം പടരാതിരിക്കാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നു

CLICK TO FOLLOW UKMALAYALEE.COM