ശബരിമല വികസന പദ്ധതിക്ക് കേന്ദ്രം നല്‍കിയത് 100 കോടി; എന്നാല്‍ നടപ്പിലാക്കിയത് 3 പദ്ധതികള്‍ മാത്രം – UKMALAYALEE
foto

ശബരിമല വികസന പദ്ധതിക്ക് കേന്ദ്രം നല്‍കിയത് 100 കോടി; എന്നാല്‍ നടപ്പിലാക്കിയത് 3 പദ്ധതികള്‍ മാത്രം

Thursday 1 November 2018 6:50 AM UTC

പത്തനംതിട്ട Nov 1: ശബരിമല അടിസ്ഥാന സൗകര്യ വികസനത്തിനു കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ കിട്ടിയത് 100 കോടിയുടെ പദ്ധതികള്‍.

പൂര്‍ത്തിയാക്കാനുള്ള കാലാവധി കഴിയാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍കുമ്പോഴും തുടങ്ങാന്‍ കഴിഞ്ഞത് 3 എണ്ണം മാത്രം. അവയ്ക്കാകട്ടെ കാര്യമായ പുരോഗതിയുമില്ല.

സന്നിധാനത്തില്‍ 3290.4 ലക്ഷം, പമ്പയില്‍ 3296.52 ലക്ഷം, സന്നിധാനത്തേക്കുള്ള പാതയില്‍ 2655.63 ലക്ഷം, എരുമേലിയില്‍280.18 ലക്ഷം രൂപയുടെയും ഉള്‍പ്പെടെ 99.99 കോടിയുടെ പദ്ധതിക്ക് 2015 ഡിസംബര്‍ 15ന് അനുമതി ലഭിച്ചത്്.

36 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നതായിരുന്നു വ്യവസ്ഥ.

സന്നിധാനം-  2ഹെല്‍ത്ത് കിയോസ്‌കിന് 64.25 ലക്ഷം, വളവുകളില്‍ 560 മീറ്റര്‍ പുതിയ വഴിക്ക് 504.60 ലക്ഷം, ക്യൂ കോംപ്ലക്‌സിന് 682.11 ലക്ഷം, പില്‍ഗ്രിം സെന്ററിന് 90.56 ലക്ഷം, പ്രസാദം കൗണ്ടറിന് 680.34 ലക്ഷം, മണ്ഡപം നിര്‍മാണത്തിന് 49.50 ലക്ഷം, ഇരുപ്പിടങ്ങള്‍ക്ക് 397.93 ലക്ഷം, സാംസ്‌കാരിക പരിപാടിക്ക് സ്റ്റേജിന് 411.86 ലക്ഷം, ശുദ്ധജല വിതരണത്തിന് ആര്‍ഒ പ്ലാന്റ് സ്ഥാപിക്കാന്‍ 45.31 ലക്ഷം.

എന്നിങ്ങനെയായിരുന്നു സന്നിധാനത്തെ വികസനത്തിന് നല്‍കിയ തുക.

പമ്പ-  3 കിയോസ്‌കുകള്‍ക്ക് 46.20 ലക്ഷം, പാര്‍ക്കിങ് ഏരിയാ നിര്‍മാണത്തിന് 638.31 ലക്ഷം, നടന്നുപോകാന്‍ പുതിയ വഴിക്ക് 443.36 ലക്ഷം, മണ്ഡപം നിര്‍മാണത്തിന് 59.21 ലക്ഷം, പമ്പാ തീരത്ത് ഷവര്‍ നിര്‍മാണത്തിന് 43.34 ലക്ഷം, 5ശുചിമുറികള്‍ക്ക് 255.29 ലക്ഷം, ഖരമാലിന്യ സംസ്‌കരണത്തിന് 80.13 ലക്ഷം, മാലിന്യ സംസ്‌കരണശാലയ്ക്ക് 1516 ലക്ഷം, കുടിവെള്ള ഫൗണ്ടനുകള്‍ക്ക് 48.58 ലക്ഷം, വൈദ്യുതീകരണത്തിന് 93.75 ലക്ഷം.

ശബരിമലയിലേക്കുള്ള പാത നിര്‍മാണം-  പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള വഴിയില്‍ പ്രഥമശുശ്രൂഷ സൗകര്യമുള്ള ഹെല്‍ത്ത് കിയോസ്‌കിന് 110.07 ലക്ഷം, തീര്‍ഥാടകരെ പരിശോധിക്കുന്നതിനുള്ള സെക്യൂരിറ്റി ക്യാബിന് 158.96 ലക്ഷം, വഴിയില്‍ 6700 പടികള്‍ കെട്ടുന്നതിന് 1166.53 ലക്ഷം, റാംപ് പണിയാന്‍ 417.61 ലക്ഷം, സിസിടിവിക്ക് 40.95 ലക്ഷം, ട്രാക്ടറിനു കടന്നുപോകാനുള്ള വഴിക്ക് 169.35 ലക്ഷം.

എന്നാല്‍ ഈ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കിയില്ല എന്നതാണ് യാധ്യാര്‍ത്ഥ്യം. ഈ പദ്ധതികള്‍ ദേവസ്വം ബോര്‍ഡ് വിശദമായ പ്ലാന്‍ തയ്യാറാക്കി ഉന്നതാധികാര സമിതിക്ക് നല്‍കി.

പദ്ധതി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും ഉന്നതാധികാരികളും അധികം താത്പര്യം കാണിച്ചില്ല എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. പമ്പാമണല്‍പ്പുറത്ത് 90 ശുചിമുറികളുടെ ഒരു ബ്ലോക്ക് നിര്‍മിക്കാന്‍ പണി തുടങ്ങി.

ഒരു കോടി രൂപയായിരുന്നു ചെലവ്. ഫൗണ്ടേഷനു വേണ്ടിയുള്ള പില്ലറുകളുടെ പണി നടക്കുന്നതിനിടെയാണു പ്രളയം ഉണ്ടായതും.

ഇറക്കിയ മെറ്റലും സിമിന്റും വെള്ളപ്പൊക്കത്തില്‍ നശിച്ചു. അയ്യപ്പന്മാരുടെ പുണ്യസ്‌നാനത്തിനു ആറാട്ടുകടവിനും ത്രിവേണി ചെറിയ പാലത്തിനും മധ്യേ പടി 300 മീറ്റര്‍ പടികെട്ടുന്ന ജോലിയും തുടങ്ങി.

വെള്ളപ്പൊക്കത്തില്‍ അതെല്ലാം മണ്ണുമൂടി. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള നീലിമല പാതയില്‍ പടികളും റാംപും നിര്‍മിക്കാനുള്ള പദ്ധതിക്ക് 4 കോടി നീക്കിവച്ചു. മറ്റൊന്നും തുടങ്ങാനായില്ല.

CLICK TO FOLLOW UKMALAYALEE.COM