ശബരിമല യുവതീ പ്രവേശനം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍; എന്‍.കെ പ്രേമചന്ദ്രന് അനുമതി ലഭിച്ചു – UKMALAYALEE

ശബരിമല യുവതീ പ്രവേശനം തടയാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍; എന്‍.കെ പ്രേമചന്ദ്രന് അനുമതി ലഭിച്ചു

Wednesday 19 June 2019 1:17 AM UTC

ന്യൂഡല്‍ഹി June 19: ശബരിമലയിലെ യുവതീ പ്രവേശനം തടയന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രന് അനുമതി ലഭിച്ചു.

വെള്ളിയാഴ്ച പതിനേഴാം ലോക്‌സഭയുടെ നടപടി ക്രമങ്ങള്‍ തുടങ്ങുന്ന അന്ന് തന്നെ ബില്‍ അവതരിപ്പിക്കും. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പും മറ്റന്നാള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും കഴിഞ്ഞ് വെള്ളിയാഴ്ച മുതലാണ് സാധാരണ സഭാ നടപടികള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.

ഇതോടെ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് നീങ്ങി. സംസ്ഥാനത്ത് വന്‍ സമര പരമ്പരകള്‍ക്ക് തന്നെ കാരണമാകുകയും ചെയ്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM