
ശബരിമല: നിലവിലെ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കുമെന്ന് ദേവസ്വംബോര്‍ഡ്
Saturday 20 October 2018 1:58 AM UTC

തിരുവനന്തപുരം Oct 20: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് .
നിലവിലെ സാഹചര്യത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീം കോടതിയെ അറിയിക്കും. അഡ്വ.മനു അഭിഷേക് സിംഗ്വി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ വഴി ഹൈക്കോടതിയെയും വിവരം ധരിപ്പിക്കും. പ്രശ്നത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെടുക തന്നെചെയ്യുമെന്നും പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.
പനഃപരുശോധന ഹര്‍ജി നല്‍കുമോ എന്ന ചോദ്യത്തിന് വെറുതെ ഒരു റിപ്പോര്‍ട്ട് നല്കാന് കഴിയില്ലല്ലോ എന്ന് പറഞ്ഞ അദ്ദേഹം പുനഃപരിശോധന ഹര്‍ജിയാണോ നല്‍കുക എന്ന വ്യക്തമാക്കിയില്ല.
നിലവില്‍ 25ല്‍ ഏറെ പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഉണ്ട്. ഇതിലെല്ലാം ദേവസ്വംബോര്‍ഡ് ഭാഗമാണ്. അതിനു പുറമേ ബോര്‍ഡിന്റെ നിലപാട് കൂടി അറിയിക്കും.
ഏതുവിധത്തിലാണ് ഇടപെടേണ്ടതെന്ന് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കും. താനും ബോര്‍ഡ് അംഗങ്ങളും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ നിലപാടാണ് സ്വീകരിച്ചത്. തങ്ങളുടെ ആത്മാര്‍ത്ഥതയെ ആരും ചോദ്യം ചെയ്യേണ്ടതില്ല.
ഭക്തരായ ജനങ്ങള്‍ എന്നതുമാറി മറ്റു ചിലര്‍ എത്തുന്നു. ഏതെങ്കിലും വെല്ലുവിളിയുടെ അടിസ്ഥാനത്തിലോ മറ്റുവിധത്തിലോ കാണുന്നതിലോ ദേവസ്വം ബോര്‍ഡിന് താല്പര്യമില്ല.
ഇക്കാര്യമാണ് ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേ;ന്ദനും വ്യക്തമാക്കിയത്. ശബരിമല പൂങ്കാവനം സമാധനത്തിന്റെ ഇടമാണ്. അവിടെ സംഘര്‍ഷഭൂമിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ല.
അതിനാല്‍ സമാധാനത്തിന്റെ കേന്ദ്രമായി നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണം.
ശബരിമലയുമായി ബന്ധപ്പെട്ട സാഹചര്യം മറ്റുസംസ്ഥാനങ്ങളെ അറിയിക്കുന്നത് മറ്റു സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി യോഗം വിളിക്കണമെന്നും ശിപാര്‍ശ നല്‍കാനും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം.
ബോര്‍ഡ് യോഗത്തില്‍ അംഗമായിരുന്ന രാഘവന് പങ്കെടുക്കാതിരുന്നത് ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണെന്നും പത്മകുമാര്‍ വ്യക്തമാക്കി.
CLICK TO FOLLOW UKMALAYALEE.COM