ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി തിരികെ മടങ്ങി – UKMALAYALEE

ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി തിരികെ മടങ്ങി

Wednesday 27 November 2019 7:20 AM UTC

കൊച്ചി Nov 27 : ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായി തിരികെ മടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളം വരെ ഇവരെ പോലീസ് സംരക്ഷിക്കും.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ശബരിമല ദര്‍ശനത്തിന് തൃപ്തിയും സംഘവും കൊച്ചിയില്‍ എത്തുന്നത്. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കാനാകില്ല എന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തിക്കൊപ്പം കഴിഞ്ഞ തവണ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ഉണ്ട്. തൃപ്തി ദേശായിയെ കൂടാതെ ഛായാപാണ്ഡേ, കാംബ്‌ളെ ഹരിനാക്ഷി, മീനാക്ഷിഷിന്‍ഡേ, മനീഷാ, ബിന്ദു അമ്മിണി എന്നിവരാണ് ഉള്ളത്.

ഇത്തവണ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തിദേശായി പറഞ്ഞു. കോടതി ദര്‍ശനം വിലക്കിയിട്ടില്ലെന്നും സുരക്ഷ കിട്ടിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും പറഞ്ഞാണ് തൃപ്തി എത്തിയത്.

ഇവര്‍ എത്തയതറിഞ്ഞ് കമ്മീഷ്ണര്‍ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എത്തിയിരുന്നു. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തിയിരുന്നു.

എന്നാല്‍ തിരികെ മുംബൈയിലേക്ക് പോകാന്‍ ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ല എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇവര്‍ പോകാന്‍ തയ്യാറായില്ല എങ്കില്‍ അറ്‌സ്റ്റ് ചെയ്ത് നീക്കാന്‍ ആയിരുന്നു പോലീസ് തീരുമാനം. എന്നാല്‍ അവസാനം ഇവര്‍ തിരികെ പോകാന്‍ സമ്മതിക്കുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM