Monday 10 August 2020 10:47 PM UTC
തിരുവനന്തപുരം Aug 11: കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല തീർഥാടനം നടത്താൻ തീരുമാനം. തീർഥാടകര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു .
നവംബര്‍ 16ന് ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിെൻറ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2018ലെ പ്രളയത്തില്‍ പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് മാറ്റിയിട്ടിരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. 17517 ട്രക്ക് ലോഡ് മണല്‍ ചക്കുപാലം പാര്‍ക്കിങ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിട്ടിരിക്കുന്നത്.
CLICK TO FOLLOW UKMALAYALEE.COM