ശബരിമല: ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നല്‍കി – UKMALAYALEE

ശബരിമല: ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നല്‍കി

Wednesday 13 March 2019 3:02 AM UTC

തിരുവനന്തപുരം March 13: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ബി.ജെ.പി പരാതി നല്‍കി.

ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ മീണ ശ്രമിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി മുന്‍ സംസ്ഥാന നേതാവ് കൂടിയായ അഡ്വ. കൃഷ്ണദാസ് പി. നായര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പരാതി.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നിയമപരമല്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് ഓഫീസര്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. സി.പി.എമ്മിനേയും സര്‍ക്കാരിനേയും സഹായിക്കുകയാണ് മീണയുടെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.

ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു.

അതേസമയം ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ടിക്കാറാം മീണ ആവര്‍ത്തിച്ച് വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM