ശബരിമല: കോടിയേരിയുടെ ക്ഷണം തള്ളി എന്‍.എസ്‌.എസ്‌. – UKMALAYALEE

ശബരിമല: കോടിയേരിയുടെ ക്ഷണം തള്ളി എന്‍.എസ്‌.എസ്‌.

Friday 22 February 2019 2:55 AM UTC

കോട്ടയം Feb 23: ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്‌ക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ക്ഷണം തള്ളി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ശബരിമലയില്‍ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നു മുഖ്യമന്ത്രിയോടും കോടിയേരിയോടും ഫോണില്‍ പലതവണ ആവശ്യപ്പെട്ടിരുന്നതായി സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, അനുകൂലപ്രതികരണമല്ല ഉണ്ടായത്‌. പിന്നീട്‌ ഇക്കാര്യത്തില്‍ ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്‌ചയ്‌ക്കോ എന്‍.എസ്‌.എസ്‌. ശ്രമിച്ചിട്ടില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.

സുപ്രീം കോടതി മറിച്ചൊരു വിധി പുറപ്പെടുവിച്ചാല്‍ നടപ്പാക്കുമെന്നത്‌ ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്‌.എസ്‌. വിശ്വാസസംരക്ഷണത്തില്‍ ഉറച്ചുനില്‍ക്കും.

നിലപാട്‌ തിരുത്തേണ്ടതു സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

CLICK TO FOLLOW UKMALAYALEE.COM