ശബരിമല കേസില്‍ കോണ്‍ഗ്രസ് നേതാവ് സിംഗ്‌വിയുടെ ഫീസ് 62 ലക്ഷം രൂപ – UKMALAYALEE

ശബരിമല കേസില്‍ കോണ്‍ഗ്രസ് നേതാവ് സിംഗ്‌വിയുടെ ഫീസ് 62 ലക്ഷം രൂപ

Wednesday 31 July 2019 4:07 AM UTC

കൊച്ചി July 31: ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് സിങ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍ കേസ് വാദിച്ച സ്ഥിതിക്ക് ഭീമമായ ഫീസില്‍ ഇളവ് വരുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. ശബരിമലയിലെ വരുമാനം കുറഞ്ഞതടക്കം ചൂണ്ടിക്കാട്ടി സിംഗ്‌വിയോട് ഇളവ് തേടും.

ശബരിമല യുവതീ പ്രവേശനക്കേസ് മോഹന്‍ പരാശരനെയോ, ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം.

എന്നാല്‍ യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച അഭിഭാഷക ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പ്പിക്കുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM