ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി – UKMALAYALEE

ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

Wednesday 9 October 2019 4:42 AM UTC

തിരുവനന്തപുരം Oct 9: അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല വിഷയം വീണ്ടും സജീവമാക്കി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ശബരിമല വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിച്ചുവെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം, മന്നത്ത് പത്മനാഭന്റെ ജന്മദിനം പൊതുഅവധിയാക്കണമെന്ന നിര്‍ദ്ദേശം എന്നീ വിഷയങ്ങളിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല മുഖ്യ വിഷയമാക്കുന്ന ബി.ജെ.പിയെ വെട്ടിലാക്കുന്നതാണ് എന്‍.എസ്.എസ് നിലപാട്.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ശബരിമല സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM