‘ശബരിമല’യില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി – UKMALAYALEE

 ‘ശബരിമല’യില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

Friday 12 October 2018 1:25 AM UTC

ആലപ്പുഴ Oct 12 : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയി വിധി സംബന്ധിച്ച നിലപാട് മാറ്റി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ പുതിയ നിലപാട്.

ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ സംസ്ഥാന കൗണ്‍സിലിന് ശേഷമാണ് വെള്ളാപ്പള്ളി പുതിയ നിലപാട് അറിയിച്ചത്.

യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തിരുന്നു. സര്‍ക്കാരിന് പിന്തുണയും സമരം ചെയ്യുന്നവര്‍ക്ക് എതിരുമായിരുന്ന വെള്ളാപ്പള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വീടുകളില്‍ നിലവിളിക്ക് കത്തിക്കുന്നതില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കുന്ന പാരമ്പര്യമാണ് നമുക്കിടയില്‍ നിലനിന്നു പോകുന്നത്.

അതുകൊണ്ടു തന്നെ ക്ഷേത്രങ്ങള്‍ പോലെയുള്ള പരിപാവനമായ സ്ഥലത്ത് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിന്റെ സമര സാന്നിധ്യത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.

CLICK TO FOLLOW UKMALAYALEE.COM