വ്യാജന്മാരെകൊണ്ടു മടുത്തു; കലക്കവെള്ളത്തിലൂടെ ഒഴുകി വരുന്ന മാനുകളും, വെള്ളം കയറികിടക്കുന്ന കാറുകളും, ഒന്ന് 2013 ലേതും മറ്റൊന്ന് ഒഡീഷയിലേതും – UKMALAYALEE

വ്യാജന്മാരെകൊണ്ടു മടുത്തു; കലക്കവെള്ളത്തിലൂടെ ഒഴുകി വരുന്ന മാനുകളും, വെള്ളം കയറികിടക്കുന്ന കാറുകളും, ഒന്ന് 2013 ലേതും മറ്റൊന്ന് ഒഡീഷയിലേതും

Saturday 11 August 2018 1:55 AM UTC

KOCHI Aug 11: കേരളം പ്രളയക്കെടുതികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴും വ്യാജന്മാര്‍ തങ്ങളുടെ സ്ഥിരം ജോലി തുടരുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ഇപ്പോളത്തെ പ്രളയക്കെടുതിയാണെന്ന് ചിത്രീകരിക്കുകയാണ് വ്യാജന്മാര്‍.

 ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന വീഡിയോയാണ് ആദ്യം ഇവര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് ഒഡീഷയില്‍ വെള്ളപ്പൊക്കത്തിലെ സംഭവമായിരുന്നു.

പിന്നീട് കൊച്ചിയിലെ റിനോ കമ്പനിയില്‍ വെള്ളത്തില്‍ മുങ്ങിയ കാറുകള്‍ എന്ന ചിത്രമായിരുന്നു രംഗത്തുവന്നത്. ഇത് കേരളത്തില്‍ തന്നെയായിരുന്നു എന്നാല്‍ 2013 ല്‍ കളമേശിരിയില്‍ റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയ ചിത്രങ്ങളായിരുന്നു.

ഇത്തരത്തിലുള്ള വ്യാജമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM