വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്നുകണ്ട്‌ പിണറായിയും മന്ത്രിമാരും – UKMALAYALEE

വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്നുകണ്ട്‌ പിണറായിയും മന്ത്രിമാരും

Tuesday 26 February 2019 2:36 AM UTC

കണിച്ചുകുളങ്ങര (ആലപ്പുഴ) Feb 26: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയില്‍ കൂടിക്കാഴ്‌ച നടത്തി.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ടി.എം. തോമസ്‌ ഐസക്‌, ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരാണുണ്ടായിരുന്നത്‌.

വിനോദസഞ്ചാരവകുപ്പ്‌ 3.5 കോടി രൂപ ചെലവില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന തീര്‍ഥാടകകേന്ദ്രത്തിന്റെ നിര്‍മാണോദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ എട്ടരയോടെ എത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേര്‍ന്നു സ്വീകരിച്ചു.

15 മിനിട്ടോളം ഇവിടെ ചെലവഴിച്ചശേഷമാണു മന്ത്രിസംഘം വേദിയിലേക്കു പുറപ്പെട്ടത്‌. പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ആദ്യമായാണു വെള്ളാപ്പള്ളിയുടെ വസതിയിലെത്തുന്നത്‌.

സി.പി.എം. കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്‌. രാധാകൃഷ്‌ണന്‍, മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. പ്രിയേഷ്‌കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM