Friday 7 February 2020 6:03 AM UTC
ന്യൂഡല്‍ഹി Feb 7: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന് വിദ്യാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ തയ്യാറെന്ന് ഇന്ത്യ. പാക്കിസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു. നൂറുകണക്കിന് പാക്കിസ്ഥാനികളാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്.
സഖ്യകക്ഷിയായ ചൈനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സന്തം പൗരന്മാരായ വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയത്.
അതേസമയം ചൈനയില്‍ കൊറോണ മരണം 500 കവിഞ്ഞു. സ്വന്തം പൗരന്മാര്ക്കെതിരായ പാക് നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാണ്.
സ്വന്തം പൗരന്മാരെ ചൈനയില്‍ നിന്ന് ഒഴിപ്പിക്കുന്നതില്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് പാക് പൗരന്മാര് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു.
CLICK TO FOLLOW UKMALAYALEE.COM