വീഡിയോയിലൂടെ സ്വഭാവഹത്യ നടത്തി: പീഡനക്കേസില്‍ ഒന്നാംപ്രതിയായ വൈദികനെതിരെ വീണ്ടും പരാതിക്കാരി – UKMALAYALEE

വീഡിയോയിലൂടെ സ്വഭാവഹത്യ നടത്തി: പീഡനക്കേസില്‍ ഒന്നാംപ്രതിയായ വൈദികനെതിരെ വീണ്ടും പരാതിക്കാരി

Friday 20 July 2018 3:49 AM UTC

കോട്ടയം July 20: പീഡനാരോപണത്തിനു പുറമെ വീണ്ടും വൈദികനെതിരെ പരാതിയുമായി യുവതി.

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാ. എബ്രാഹം വര്‍ഗ്ഗീസിനെതിരെ വീട്ടമ്മ പരാതി നല്‍കി.

ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ സ്വഭാവഹത്യ നടത്തിയെന്ന് ക്രൈംബ്രാഞ്ചിന് വീട്ടമ്മ പരാതി നല്‍കി.

ക്രൈംബ്രാഞ്ച് സംഘം വീട്ടമ്മയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ന് രാവിലെ ഫാദര്‍ എബ്രാഹം വര്‍ഗ്ഗീസ് വീഡിയോ പുറത്തുവിട്ടത്.

നിരപരാധിയാണെന്ന വാദവുമായാണ് ഒളിവിലുള്ള ഒന്നാംപ്രതിയായ വൈദികന്‍ വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ആരോപണം നിഷേധിച്ചുള്ള വൈദികന്റെ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേരു വെളിപ്പെടുത്തുകയും അവരെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. യൂട്യൂബിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യുവതിയുമായി പ്രണയത്തിലായിരുന്നെന്നും, അവരുടെ പതിനേഴാം വയസുമുതല്‍ താന്‍ ബലാത്സംഗം ചെയ്തിരുന്നുവെന്നുമുള്ള യുവതിയുടെ ആരോപണങ്ങള്‍ വൈദികന്‍ തള്ളിയിട്ടുണ്ട്.

യുവതി ബലാത്സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ശെവദികന്‍ പറയുന്നു് യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്ന കാലയളവിലും വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നുവെന്നും വൈദികന്‍ പറയുന്നു.

പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇതു തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികത സംശയത്തിനിടയാക്കുന്നതാണെന്നും എബ്രാഹം വര്‍ഗ്ഗീസ് പറയുന്നു.

യുവതിയെ മോഷണക്കുറ്റമാരോപിച്ച് താന്‍ ജോലിയില്‍ നിന്നും പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയപ്പോള്‍ മുതല്‍ താന്‍ സ്ഥലത്തുണ്ട്.

മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കുകളിലായിപ്പോയതിനാലാണ് ഇത്തരമൊരു വിശദീകരണം വൈകിയതെന്നും വൈദികന്‍ പറയുന്നു.

എന്നാല്‍ വീഡിയോ വിവാദമായതോടെ വൈദികന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.

 

CLICK TO FOLLOW UKMALAYALEE.COM