വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു – UKMALAYALEE

വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Friday 31 May 2019 12:59 AM UTC

ന്യുഡല്‍ഹി May 31: നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായാണ് നിലവില്‍ രാജ്യസഭാ എംപിയായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലെത്തുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയാണ് വി.മുരളീധരന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇം ഗ്ലീഷിലാണ് വി.മുരളീധരന്‍ സത്യവാചകം ഏറ്റുചൊല്ലിയത്.

കേന്ദ്രമന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ വി.മുരളീധരന്‍ രണ്ടാം മോഡി മന്ത്രിസഭയില്‍ അധികാരമേറ്റത്.

അപ്രതീക്ഷിതമായാണ് വി.മുരളീധരന്‍ മന്ത്രിസഭയിലെത്തിയത്. കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം, കുമറ്റനം രാജശേഖരന്‍ എന്നിവരെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് വി.മുരളീധരന് ഡല്‍ഹിയില്‍ നിന്ന് വിളിയെത്തിയത്.

CLICK TO FOLLOW UKMALAYALEE.COM