വി.എസിനു മടുത്തു; പ്രചാരണത്തെ നയിക്കാനില്ല – UKMALAYALEE

വി.എസിനു മടുത്തു; പ്രചാരണത്തെ നയിക്കാനില്ല

Monday 25 February 2019 4:07 AM UTC

തിരുവനന്തപുരം Feb 25: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ഇറങ്ങില്ല. എല്‍.ഡി.എഫ്‌. ജാഥകളില്‍ വി.എസിനെ കണ്ടില്ല.

അദ്ദേഹത്തിനു മടുത്തതായി അടുപ്പക്കാര്‍ പറയുന്നു.

അച്ചടക്കം ലംഘിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പരസ്യപ്രതികരണം ഉണ്ടാകില്ല.

ഇടതുപക്ഷം തികച്ചും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ജനകീയമുഖമായ വി.എസിന്റെ വാക്കുകള്‍ക്ക്‌ ഏറെ പ്രധാന്യമുണ്ട്‌.

പ്രചാരണത്തിന്റെ മുന്‍നിരയില്‍ വി.എസിനെ ആവശ്യമുള്ള സമയം.ഇപ്പോഴത്തെ ഇടതുമുന്നണി വിപുലീകരണത്തില്‍ കേരളാ കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയെ ഉള്‍പ്പെടുത്തിയതാണു വി.എസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്‌.

ബാലകൃഷ്‌ണ പിള്ളയ്‌ക്കൊപ്പം വേദി പങ്കിടാന്‍ വി.എസിനു താല്‍പര്യമില്ല.

വയനാട്‌, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികള്‍ക്ക്‌ ഇപ്പോഴും പോകുന്നുണ്ട്‌.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സി.പി.ഐയുടെ നേതാക്കന്‍മാരാണു പതിവായി മധ്യവര്‍ത്തികളാവുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM