വിവാഹഘോഷയാത്ര കുതിരപ്പുറത്ത് ; സൈനികനായ ദളിത് യുവാവിനും സംഘത്തിനും നേരെ കല്ലേറ് – UKMALAYALEE

വിവാഹഘോഷയാത്ര കുതിരപ്പുറത്ത് ; സൈനികനായ ദളിത് യുവാവിനും സംഘത്തിനും നേരെ കല്ലേറ്

Tuesday 18 February 2020 7:20 AM UTC

അഹമ്മദാബാദ് Feb 18 : വിവാഹദിവസം കുതിരപ്പുറത്ത് ഏറി വിവാഹഘോഷയാത്ര സംഘടിപ്പിച്ച വരനും സംഘത്തിനും നേരെ കല്ലേറ്. ഗുജറാത്തിലെ ബന്‍സകന്ത ശരീഫ്ദാ സ്വദേശിയുമായ ആകാശ് കുമാര്‍ കോട്ടിയക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇയാള്‍ സൈന്യത്തില്‍ ജവാനുമാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട വരനും കൂട്ടരും കുതിരപ്പുറത്തേറി വിവാഹഘോഷയാത്ര നടത്തിയതിനാണ് ഠാക്കൂര്‍ കോലി വിഭാഗത്തില്‍ പെട്ടവര്‍ ആക്രമിച്ചതെന്ന് ഇവരുടെ ആരോപണം.

ആകാശിന്റെ വിവാഹത്തില്‍ വരന്‍ കുതിരപ്പുറത്ത് ഏറി പോകുകയാണെങ്കില്‍ അത് സമ്മതിക്കില്ലെന്ന് ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ കോലി വിഭാഗത്തില്‍പ്പെട്ടവര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന വരനും പോലീസും സഹായം തേടി.

എന്നാല്‍ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്ന പോയതോട് കൂടി ഇവര്‍ കല്ലെറിയുകയായിരുന്നു. പോലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടയിരുന്നുവെങ്കിലും അക്രമണം ചെറുക്കാനായില്ല. കല്ലേറില്‍ വരനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു.

തുടര്‍ന്ന സംഘര്‍ഷം ഉണ്ടായതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM