
വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മുരളി തുമ്മാരുകുടി
Wednesday 20 May 2020 2:54 AM UTC
തിരുവനന്തപുരം May 20: കോവിഡ് 19 ബാധയെ തുടര്‍ന്ന് ലോകം മുഴുവന്‍ വന്‍ പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ രംഗത്തും മാറ്റമില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന ഓപ്ഷനാണ് മിക്കവരുടെയും മുന്നിലുള്ള പ്രതിവിധി. ഡിജിറ്റല്‍ പഠനം എന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറുമ്പോള്‍ അത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യും?
അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് യുഎന്‍ ദുരന്ത ലഘൂകരണ തലവന്‍ മുരളി തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുന്‌പോള്‍.
ലോക്ക് ഡൌണ്‍ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതില്‍ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തില്‍ ഈ സംഖ്യ എത്ര വരും, 75 ലക്ഷം ?
ലോക്ക് ഡൌണ്‍ തുടങ്ങിയത് കേരളത്തിലെ അക്കാദമിക്ക് വര്‍ഷത്തിന്റെ അവസാനമാസമായ മാര്‍ച്ചില്‍ ആയതിനാലും ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ജീവല്‍ ഭയമാണ് മുന്നിട്ട് നിന്നത് എന്നതിനാലും ഈ വിഷയത്തില്‍ ഇപ്പോള്‍ കോഴ്‌സുകളുടെ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അല്ലാതെ അത്രയധികം ആശങ്ക ഉണ്ടായില്ല.
ഒന്ന് രണ്ടു കര്‍വുകള്‍ ഫ്‌ലാറ്റാക്കി കൊറോണയെ കേരളം പിടിച്ചു കെട്ടി എന്ന ആത്മവിശാസം വന്നതോടെ, നമ്മുടെ പുതിയ അധ്യയനവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്ന് അടുത്തുവരുന്നതോടെ കാര്യങ്ങള്‍ മാറുകയാണ്.
ഇപ്പോള്‍ സ്‌കൂള്‍ കോളേജ് സംവിധാനങ്ങളും അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം എങ്ങനെയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്, ആശങ്കപ്പെടുകയാണ്.
തല്‍ക്കാലം ഓണ്‍ലൈനിലേക്ക് ചുവടുമാറുക, ബാക്കി പിന്നെ കാണാം എന്നൊരു മനോഭാവത്തിലാണ് ലോകമെന്പാടും കാര്യങ്ങള്‍ നീങ്ങുന്നത്.
ജനീവയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണ്‍ലൈനില്‍ പഠനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വരെ (സെപ്റ്റംബര്‍ ഒന്ന്) കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ഇവിടുത്തെ തീരുമാനം.
എന്നാല്‍ ലോകത്തെല്ലായിടത്തും ഇതത്ര എളുപ്പമല്ല. ഓണ്‍ലൈന്‍ ടീച്ചിങ്ങ് നടത്താനും അത് വീട്ടിലിരുന്ന് കാണാനുമുള്ള കന്പ്യൂട്ടര്‍/ടാബ്‌ലെറ്റ് സംവിധാനങ്ങള്‍ കേരളത്തില്‍ എല്ലവര്‍ക്കും ഉണ്ടായി എന്ന് വരില്ല, ഇന്റര്‍നെറ്റിന്റെ പ്രശ്‌നങ്ങളുമുണ്ട്.
ക്‌ളാസുകള്‍ ടെലിവിഷനില്‍ ആക്കാം എന്നുവെച്ചാല്‍ ഒരു ചാനലില്‍ ഒരു ദിവസം ഏതൊക്കെ ക്‌ളാസ്സുകളില്‍ ഏതൊക്കെ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പറ്റും എന്നതിന് പരിമിതികളുണ്ട്.
അഭ്യസ്തവിദ്യരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം കഴിഞ്ഞാല്‍ കൂടുതല്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ അവരുണ്ട്, മറ്റുള്ളവര്‍ക്ക് അത് സാധിക്കില്ല.
അങ്ങനെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ ബുദ്ധിമുട്ടുണ്ടാക്കും, സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങള്‍ ഡിജിറ്റല്‍ ആപ്പ് കൊണ്ട് കൂടുതല്‍ വലുതാകുകയും ചെയ്യും.
ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും തല്‍ക്കാലം മറ്റൊരു മാര്‍ഗ്ഗമില്ല. ഉളള പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓണ്‍ലൈനിലേക്ക് ചുവടുമാറുകയാണ്. ഇപ്പോള്‍ നടക്കുന്ന വെബ്ബിനാര്‍ വിപ്ലവം അതിന്റെ മുന്നോടിയാണ്.
വ്യക്തിപരമായി എനിക്കിത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകാന്‍ പോവുകയാണെന്നും കേരളത്തിന് അതിന് മുന്‍കൈ എടുക്കാമെന്നും ഞാന്‍ പറഞ്ഞു തുടങ്ങിയത് 2013 ലാണ്.
2014 ജനുവരിയില്‍ തിരുവനന്തപുരത്ത് കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന, International Meet on Transnational Education നടത്താന്‍ അന്ന് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സലിന്റെ തലപ്പത്തുള്ള അംബാസഡര്‍ ശ്രീനിവാസനോടൊപ്പം ഞാന്‍ മുന്‍കൈ എടുത്തിരുന്നു.
വിദ്യഭ്യാസം ഓണ്‍ ലൈന്‍ ആക്കുന്നതിനെ പറ്റിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം സാര്‍വ്വ ത്രികമാക്കുന്നതിനെ പറ്റിയും ഒക്കെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനും യൂണിവേഴ്‌സിറ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ വെച്ചിരുന്നു.
സമ്മേളനം പാസാക്കിയ Thiruvananthapuram Declaration on Transnational Education ഇന്നെടുത്ത് വായിക്കുന്‌പോള്‍ എത്രമാത്രം ഫ്യൂച്ചറിസ്റ്റിക് ആയിരുന്നു എന്ന് തോന്നും. അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
Requests..
The student communtiy across the world to urgently take note of the rapidly changing scenario of technologyenabled higher education and new talents in transnational education and to supplement their learning opportunities regardless of their coutnry, language, age and educational background.
The teaching communtiy across the world to proactively consider the opportunities and challenges posed by technology enabled transnational education and harness the potential to supplement and improve their own teaching approaches but also cotnribute to global learning.
Academic policy makers in all coutnries to urgently take note of the rapidly evolving scenarios of technologyenabled transational education, such as MOOC, and formulate national policy regimes, including on qualtiy cotnrol, which will ensure that the positive effects of this new േൃലnd is maximized.
Universities and other academic institutions around the world, including those in the developing world, to evaluate the new technologies of course delivery being promoted by േൃമnsnational education with a view to harness the positive features of the new development to improve academic qualtiy in their institution.
Government and other regulatory bodies to provide flexibiltiy to academic institutions to engage in curriculum development, pedagogy and international collaboration
Universities and Engineering Colleges, to consider the potential of MOOC and flipped classrooms to supplement the current േൃമining approaches especially in topics where there is severe shortage of qualified facutly.
മൊത്തം ഡിക്ലറേഷനും കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ടും ഒന്നാമത്തെ ലിങ്കില്‍ ഉണ്ട്. ഇതും പതിവ് പോലെ ഷെല്‍ഫില്‍ ഉറങ്ങി.
പക്ഷെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നതിനാല്‍ ഞാന്‍ ഈ വിഷയം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലും അവതരിപ്പിച്ചിരുന്നു.
ദുരന്ത ലഘൂകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) 2015 ല്‍ നടത്തി. 183 രാജ്യങ്ങളില്‍ നിന്നുമായി 12000 പേര്‍ അതില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും ധാരാളം പേര്‍ അതില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരുന്നു.
ഇന്നിപ്പോള്‍ യാത്രകള്‍ അസാധ്യമായ സാഹചര്യത്തില്‍ ഒരു സ്വിച്ച് ഇടുന്ന ലാഘവത്തോടെ ക്ലാസ് റൂമില്‍ നിന്നും പഠനം ഓണ്‍ലൈന്‍ ആക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നത് ഇത്തരത്തിലുള്ള പരിശീലനം കൊണ്ടാണ്.
ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു breakdown ഉണ്ടാകുന്‌പോള്‍ ആണ് പലപ്പോഴും breakthrough ഉണ്ടാകുന്നത് എന്ന് പറഞ്ഞത് അരുണ്‍ ഷൗരിയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആ break down break through കാലമാണ്. ഇതെങ്ങനെ നന്നായി ഉപയോഗിക്കാം എന്നതിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.
നമ്മുടെ സ്‌കൂള്‍ തലത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു പരിധി വരെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സ്വന്തമായ വിദ്യാഭ്യാസ ചാനല്‍ അവര്‍ക്കുണ്ട്. പക്ഷെ പൊതുവിദ്യാഭ്യാസത്തിന് പുറത്തുള്ള സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റ് അധ്യയന സ്ഥാപനങ്ങള്‍ ഇവരൊന്നും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്കായി ഒട്ടും തയ്യാറെടുത്തിട്ടില്ല.
എന്നിട്ടും എല്ലാ പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അവരും പുതിയ സാഹചര്യത്തോടും സാങ്കേതിക വിദ്യകളോടും ഒരേ സമയം മല്ലടിക്കാന്‍ തയ്യാറെടുക്കുകയാണ്.
കോടിക്കണക്കിന് രൂപ മുടക്കി സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്ത ക്ലാസുകളുമായിട്ടാണ്, ഒരു പവര്‍പോയിന്റുമായി ഓണ്‍ലൈന്‍ ക്‌ളാസ് നടത്താന്‍ എത്തുന്ന നാട്ടിലെ സ്‌കൂളിലെയോ കോളേജിലെയോ അധ്യാപകരെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും താരതമ്യപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ എല്ലായിടത്തു നിന്നും ഇത്തരത്തില്‍ പരാതികള്‍ പലത് വന്നു കഴിഞ്ഞു. കുറച്ചു ന്യായം, കൂടുതല്‍ അന്യായം.
ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനവുമായി കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയം വെച്ച്, അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കുറച്ചു പാഠങ്ങള്‍ ഞാന്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കാന്‍ പോവുകയാണ്.
ലേഖനങ്ങളായും വെബ്ബിനാര്‍ ആയും അവ ഉണ്ടാകും. കൂടാതെ ഈ വിഷയത്തില്‍ കുട്ടികളുടെ, പ്രത്യേകിച്ചും സ്‌കൂള്‍ കുട്ടികളുടെ, മാതാപിതാക്കളേയും കുറച്ചു ബോധവല്‍ക്കരിക്കാനുണ്ട്. അതിന് പ്രത്യേക സെഷന്‍ ഉണ്ടാകും.
ഈ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ടത് വിദ്യാഭ്യാസ വകുപ്പും യൂണിവേഴ്‌സിറ്റികളുമാണ്, അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കും.
എന്റെ വായനക്കാരില്‍ ഉള്ള അധ്യാപകര്‍ ഈ വിഷയത്തില്‍ എന്ത് കാര്യങ്ങളില്‍ ആണ് നിങ്ങള്‍ക്ക് കൂടുതല്‍ സംശയങ്ങളും ആശങ്കകളും ഉള്ളത് എന്ന് പങ്കുവച്ചാല്‍ അവ വെബ്ബിനാറില്‍ കവര്‍ ചെയ്യാം.
നിങ്ങളുടെ സുഹൃത്തുക്കളില്‍ അധ്യാപകര്‍ ഉണ്ടെങ്കില്‍ ഈ പോസ്റ്റ് ഒന്ന് ഷെയര്‍ ചെയ്യണം പ്ലീസ്…
മുരളി തുമ്മാരുകുടി
CLICK TO FOLLOW UKMALAYALEE.COM