വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി – UKMALAYALEE

വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി

Wednesday 26 September 2018 3:45 AM UTC

ന്യുഡല്‍ഹി  Sept 26: പ്രളയക്കെടുതികളെ അതിജീവിക്കുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി ധാരാളം സമയം അനുവദിച്ചെന്നും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ആദ്ധേഹം വിവിധ മന്ത്രാലയങ്ങള്‍ക്കു നിര്‍ദ്ധേശം നല്‍കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ വിവിധ വകുപ്പു മന്ത്രിമാരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു.

5000 കോടി രുപ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അടുത്തമാസം കേന്ദ്ര ധനമന്ത്രാലയത്തിനു വിശദമായ റിപ്പോര്‍ട്ടു നല്‍കും. റോഡ് ഫണ്ടായി 3000 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതം പത്തു ശതമാനം ഉയര്‍ത്തണമെന്നും, വായ്പാ പരിധി ഉയര്‍ത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളം പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും കൂടിക്കാഴ്ച്ചക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM