വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ തടസ്സമില്ല, തടസ്സം കേന്ദ്രത്തിന്റെ കടുംപിടുത്തം മാത്രം – UKMALAYALEE

വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ തടസ്സമില്ല, തടസ്സം കേന്ദ്രത്തിന്റെ കടുംപിടുത്തം മാത്രം

Thursday 23 August 2018 2:15 AM UTC

ന്യൂഡല്‍ഹി Aug 23 : പ്രളയക്കെടുതിയിലായ കേരളത്തിന് യുഎഇയില്‍ നിന്ന് സഹായധനം സ്വീകരിക്കാനാകില്ലെന്ന കേന്ദ്രവാദം പൊളിയുന്നു. ദേശീയ ദുരന്തനിവാരണ പദ്ധതിപ്രകാരം വിദേശ സഹായം സഹായം സ്വീകരിക്കാന്‍ തടസമില്ലെന്നാണ് റിപ്പോര്‍ട്ട്.

വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് 2016 ലെ ദുരന്ത നിവാരണ പദ്ധതിയിലാണ് പറയുന്നത്.

സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനം എടുക്കാവുന്നതാണ്. കേരളത്തിന്റെ ഭാഗത്തു നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുകയാണെങ്കില്‍ ഈ നയത്തിന് മാറ്റം വന്നേക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുകയാണെങ്കില്‍ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാടിന് മാറ്റം വന്നേക്കും. ദുരിതാശ്വാസങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ നല്‍കുന്ന ധനസഹായങ്ങള്‍ സ്വീകരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിലപാടെടുത്തിരുന്നു.

ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സഹായം നല്‍കാനുറച്ച രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസഹായം ലഭിക്കണമെങ്കില്‍ കേരളം കേന്ദ്രത്തിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരും.

യു.എ.ഇ 700 കോടി രൂപയും, ഖത്തര്‍ 35 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു ഇതിനു പുറമെ ജപ്പാനും, മാലിദ്വീപും സഹായ ഹസ്തവുമായി രംഗത്തുവന്നിട്ടുണ്ട്.

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും നടത്താനുള്ള സ്വയം പര്യാപ്തത ഇന്ത്യക്കുണ്ടെന്നും. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം.

CLICK TO FOLLOW UKMALAYALEE.COM