വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പാക്കിസ്താന് കൈമാറുന്നത് വാഗാ അതിര്‍ത്തി വഴി
Friday 1 March 2019 2:25 AM UTC
ന്യൂഡല്‍ഹി March 1: പാക്കിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് വാഗാ അതിര്‍ത്തി വഴി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയയ്ക്കുകയാണെന്ന് ഇമ്രാന് ഖാന് പാക്കിസ്താന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്താന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സംസാരിച്ചത് സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചാണ്.
പ്രസംഗത്തിനൊടുവിലാണ് പാക്ക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കുമെന്ന് ഇമ്രാന് ഖാന് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തെ ആഹ്ളാദത്തോടെ പാര്‍ലമെന്റിലെ അംഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയാണ് പാകിസ്ഥാന് പാര്‍ലമെന്റില്‍ കണ്ടത്.
സമാധാനശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുകയാണെന്ന് ഇമ്രാന് പറഞ്ഞപ്പോള്‍ ഡെസ്കില്‍ അടിച്ചാണ് സഭയിലെ അംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്.
ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന വികാരം പാകിസ്ഥാന് പൊതുസമൂഹത്തില്‍ നേരത്തെ ഉയര്‍ന്നിരുന്നു. പാക്കിസ്താന് ഒരു തരത്തിലുമുള്ള ഉപദ്രവം ഉണ്ടാകാത്ത പക്ഷം ഇന്ത്യയെ ദ്രോഹിക്കേണ്ട കാര്യം പാക്കിസ്താനില്ലെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
അതേസമയം ബുധനാഴ്ച രാത്രി മിസൈല്‍ ആക്രമണത്തിന് ഇന്ത്യ ശ്രമം നടത്തിയെന്നും, ഇതിനെ പാക്കിസ്താന് പ്രതിരോധിച്ച് പരാജയപ്പെടുത്തിയെന്നും ഇമ്രാന് ഖാന് പുതിയ ആരോപണം ഉയര്‍ത്തുകയും ചെയ്തു.
CLICK TO FOLLOW UKMALAYALEE.COM