വാളയാറില്‍ സാക്ഷിവിസ്താരത്തിലും പ്രോസിക്യൂഷന്‍ പാളി – UKMALAYALEE

വാളയാറില്‍ സാക്ഷിവിസ്താരത്തിലും പ്രോസിക്യൂഷന്‍ പാളി

Friday 1 November 2019 4:21 AM UTC

കൊച്ചി Nov 1: വാളയാര്‍ കേസില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രോസിക്യൂഷന്‍ നിരത്തിയ സാക്ഷികളുടെ മൊഴികളിലെ െവെരുദ്ധ്യവും തിരിച്ചടിച്ചു.

മൂന്നാംപ്രതിക്കെതിരേ ഹാജരാക്കിയ മൂന്നു പ്രോസിക്യൂഷന്‍ സാക്ഷികളെ കെട്ടിച്ചമച്ചതാണെന്നു കോടതി വിലയിരുത്തി. സാഹചര്യ തെളിവുകള്‍ നിരത്തി കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

സാക്ഷിമൊഴികളും ദുര്‍ബലമായതോടെ ചുമത്തിയ വകുപ്പുകളിലൊന്നും ശിക്ഷിക്കാനാവില്ലെന്ന സ്ഥിതിയായി. കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞുകേട്ടതും മാധ്യമങ്ങളില്‍ വന്നതും മാത്രമേ അറിയു എന്നാണ് പ്രധാനസാക്ഷിയുടെ മൊഴി.

മൂന്നാംപ്രതി പ്രദീപ്കുമാറിനെ വഴിയില്‍ കണ്ടപ്പോള്‍ പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമിച്ചെന്നും അയാള്‍ മോശമായി പെരുമാറിയതാണു കാരണമെന്നു പെണ്‍കുട്ടി പറഞ്ഞിരുന്നെന്നും വ്യക്തമാക്കി മൂന്നുപേരെയാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

എന്നാല്‍ ഇവര്‍ മൂന്നുപേരും ഒരുമിച്ച് പെണ്‍കുട്ടിയെ കാണാനിടയായ സാഹചര്യം വിവരിച്ചതില്‍ വൈരുദ്ധ്യമുണ്ടായി.

മൊെബെലില്‍ പ്രതിയുടെ നഗ്നചിത്രമെടുക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടതായി ഒരു സാക്ഷി കോടതിയില്‍ പറഞ്ഞെങ്കിലും ഇത് പോലീസ് രേഖപ്പെടുത്തിയിരുന്നില്ല.

സാക്ഷിയും അനേ്വഷണ ഉദ്യോഗസ്ഥനും പറയുന്നത് കണക്കിലെടുത്താല്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത് 2014ലോ 2015ലോ ആണ്. എന്നാല്‍, 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്ത് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസെന്നു കോടതി വിലയിരുത്തി. പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് 2016ലാണെന്ന് വീട്ടുടമയുടെ മൊഴിയുണ്ട്.

ആ നിലയ്ക്ക് പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വാദം പൊളിഞ്ഞു. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിനെതിരേ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.

പിന്നാലെ കേസ് ക്രൈംബ്രാഞ്ചിനു െകെമാറുകയായിരുന്നു. കോടതിയിലെത്തിയപ്പോള്‍ പീഡനക്കേസ് മാത്രമാണു പ്രോസിക്യൂഷന്‍ അവതരിപ്പിച്ചത്.

കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രതികള്‍ക്കു ശിക്ഷ കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും ഒരുപോലെയാണു വാദിച്ചതെന്ന് ഒരുഘട്ടത്തില്‍ കോടതിപോലും അഭിപ്രായപ്പെട്ടിരുന്നു.

സംഭവം വന്‍ വിവാദമായിരിക്കെ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് െഹെക്കോടതിയില്‍ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

പ്രതികളെ വെറുതേവിട്ട പോക്‌സോ കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കിയാല്‍ മതിയെന്നും കേസ് പുനരന്വേഷിക്കേണ്ടതിന്റെ ആവശ്യകത അതില്‍ ചൂണ്ടിക്കാട്ടിയാല്‍ മതിയെന്നുമാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. അപ്പീലിനൊപ്പം പുനരന്വേഷണം ആവശ്യപ്പെട്ട് ഇടക്കാല ഹര്‍ജി നല്‍കിയാല്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍.

കൊലപാതകമാകാനുള്ള സാധ്യത പ്രത്യേകമായി അന്വേഷിച്ചിട്ടില്ലെന്ന് അപ്പീല്‍ െഹെക്കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ വിശദീകരിക്കാമെന്നാണ് ഉപദേശം.

കൊലപാതക സാധ്യത ഒഴിവാക്കിയതിനാലാണു പ്രതികള്‍ക്കെതിരേ മതിയായ തെളിവില്ലാതെ പോയതെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് പുനരന്വേഷണത്തിനു കോടതിയുടെ അനുമതി തേടും.

ആവശ്യമായ തെളിവുകള്‍ കോടതി മുമ്പാകെ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. പ്രതികള്‍ കുട്ടികളെ െലെംഗികമായി ചൂഷണം ചെയ്തതിന്റെ മതിയായ തെളിവു ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

ആത്മഹത്യാ പ്രേരണ, പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോയിലെ വിവിധ വകുപ്പുകള്‍ എന്നിവ മാത്രം ഉള്‍പ്പെടുത്തി കേസെടുത്തതും തിരിച്ചടിയായി.

പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയതില്‍ പൊരുത്തക്കേടുകളുണ്ടെന്നു പോക്‌സോ കോടതി നിരീക്ഷിച്ചതു ചൂണ്ടിക്കാട്ടിയും പുനരന്വേഷണത്തിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

വിചാരണക്കോടതി നടപടി പൂര്‍ത്തിയായ നിലയ്ക്കു പുനരന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിനു കഴിയില്ല. അതിനാലാണു െഹെക്കോടതിയെ സമീപിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM