
വാളയാര്‍ കേസിലെ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് നിരോധനം
Friday 22 November 2019 4:32 AM UTC
ന്യൂഡല്‍ഹി Nov 22: വാളയാറില്‍ രണ്ട് ബാലികമാര്‍ പീഡനത്തിന് ഇരയാവുകയും ദുരൂഹമായി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കണം. അതേസമയം, ജുഡീഷ്യല്‍ കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
സഹോദരിമാരുടെ മരണം സംഭവിച്ച കേസില്‍ പോലീസിന് സംഭവിച്ച വീഴ്ച, പ്രതിക കുറ്റവിമുക്തരാക്കപ്പെടാന്‍ ഇടയായ സംഭവം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായിരുന്നു വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജിയായ എസ്.ഹനീഫ. കേസില്‍ വീഴ്ചപറ്റിയതായി കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
സംസ്ഥാനത്ത് പ്ലാസ്റ്റിക നിരോധനമേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കും.
കവര്‍, പാത്രം, കുപ്പികള്‍ എന്നിവയ്ക്കാണ് നിരോധനം. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷ നല്‍കും. ആദ്യപിഴയായി 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 50,000 രൂപയും ചുമത്തും. ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നു മുതലാണ് നിരോധിക്കുക.
CLICK TO FOLLOW UKMALAYALEE.COM