Monday 17 June 2019 12:17 PM UTC
മാഞ്ചസ്റ്റര്‍ June 17: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ മത്സരം കൈവിട്ടതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് പാക്ക് ടീമിനു നേരെ ഉയരുന്നത്. പാക്ക് നായകന് സര്‍ഫറാസ് അഹ്മ്മദിനേയും പേസര്‍ ഹസന് അലിയേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഷൊയിബ് അക്തര്‍.
ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയായ വാഗാ അതര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം ഹസന് അലിക്ക് എന്തുകൊണ്ടാണ് ഇന്ത്യയ്ക്കെതിരൊയ മത്സരത്തില്‍ പുറത്തെടുക്കാനായില്ല എന്നാണ് അക്തര്‍ ചോദ്യമുയര്‍ത്തിയത്.
ഇന്ത്യാ-പാക്ക് മത്സരശേഷം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംാരിക്കുകയായിരുന്നു അക്തര്‍. കഴിഞ്ഞ വര്‍ഷം വാഗാ അതിര്‍ത്തിയില്‍വെച്ച് ഇന്ത്യന്‍ സൈന്യത്തെ നോക്കി ഡാന്‍സ് കളിച്ചത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമര്ശഗ.
ഹസന് അലിയുടെ പല പന്തുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നു. ബാറ്റസ്നമാരെ കുഴപ്പിക്കുന്ന വേഗതയോ സ്വിംഗോ അദേഹത്തിന്റെ പന്തുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
അതേസമയം കളിയില്‍ ഉടനീളം തീരുമാനങ്ങള്‍ പിഴച്ച പാക്ക് നായകനെതിരെയും അക്തര്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി. പാക്കിസ്ഥാന് നന്നായി ചെയ്സ് സാധിക്കില്ല എന്ന് എന്തുകൊണ്ട് അദേഹം മറന്നുപോയി.
സര്‍ഫറാസ് ടോസ് ജയിച്ചപ്പോള്‍ തന്നെ മത്സരം പാതി ജയിച്ചിരുന്നു. എന്നാല്‍ അദേഹം അത് കളഞ്ഞു കുളിച്ചുവെന്നും അക്തര്‍ വിമര്‍ശം ഉയര്‍ത്തി.
CLICK TO FOLLOW UKMALAYALEE.COM