വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകളില്‍ ഗവര്‍ണര്‍ ഇടപെടുന്നു – UKMALAYALEE

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകളില്‍ ഗവര്‍ണര്‍ ഇടപെടുന്നു

Wednesday 17 July 2019 1:42 AM UTC

തിരുവനന്തപുരം July 17 : വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോടും ആരോഗ്യസര്‍വകലാശാല വിസിയോടും ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ പി സദാശിവം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.

കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ക്ലാസുകള്‍ കൃത്യമായി നടത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.

കൂടാതെ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ഉറപ്പാക്കാന്‍ നടത്തിയ പരിശോധനാ സമയത്ത് പണം കൊടുത്ത് ആളുകളെ കൊണ്ടുവന്ന് രോഗികളാക്കി ചിത്രീകരിച്ചത് അടക്കമുളള വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.

എംസിഐ അഫിലിലേഷന് ഉളള മറ്റ് കോളേജുകളിലേക്ക് തങ്ങളെ മാറ്റിയില്ലെങ്കില്‍ കാര്യക്ഷമമായ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്തി.

വിദ്യാര്‍ഥികളെ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും നിര്‍ദ്ദേശം നല്‍കുമെന്ന് ഗവര്‍ണര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി.

സര്‍വകലാശാലയുമായി ബന്ധപ്പെട്ട മറ്റ് പരാതികളില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

CLICK TO FOLLOW UKMALAYALEE.COM